സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Wednesday, 28 March 2012

അസാന്നിധ്യം - പാബ്ലോ നെരൂദ

അസാന്നിധ്യം - പാബ്ലോ നെരൂദ

ളരെ അപൂര്‍വമായേ
 നിന്നെ ഞാന്‍
 വിട്ടു പോയിട്ടുള്ളൂ
അസ്വസ്ഥയായോ
മുറിവേറ്റവളായോ
സ്നേഹത്താല്‍
വീര്‍പ്പു മുട്ടിയവളായോ
 നീ തിരിച്ചു പോയപ്പോള്‍
 മാത്രം.
 നമ്മള്‍ പരസ്പരം എത്ര ദാഹിക്കുന്നുവെന്ന്
തിരിച്ചറിഞ്ഞിട്ടും
 എല്ലാ ജലവും രക്തവും
നമ്മള്‍ കുടിച്ചു തീര്‍ത്തിട്ടും
തീച്ചുണ്ടുകള്‍ കൊണ്ട്
മുറിവേല്‍പ്പിച്ചു നമ്മള്‍
പരസ്പരം തിന്നു
തീര്‍ത്തിട്ടും.
 പക്ഷെ
എനിക്കായി കാത്തു നില്‍ക്കുക.
നിന്റെ മാധുര്യം  കാത്തു വെക്കുക
നിനക്കും തരുന്നുണ്ട്
ഞാനൊരു
റോസാ പൂവ് 

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.

ഭരണാധികാരികളും സാംസ്ക്കാരിക/ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും അക്കാദമികള്‍, കലാലയങ്ങള്‍ സര്‍വകലാശാലകള്‍ എന്നിവയടക്കമുള്ള ഔദ്യോഗിക/അനൌദ്യോഗിക സ്ഥാപനങ്ങളും പുലര്‍ത്തുന്ന അനവധാനത മൂലം കൃത്യമായി എഴുതപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന മലയാള സിനിമയുടെയും കേരള സംസ്ക്കാരത്തിന്റെയും ഇരുളടഞ്ഞ ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ രണ്ടു ഗ്രന്ഥങ്ങളും രൂപപ്പെട്ടുവന്നിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ആരംഭത്തെ വലിയൊരളവു വരെ തുറന്നുകാണിച്ചു കൊണ്ട്, അതിന്റെ മഹത്വവത്ക്കരണങ്ങളെ വലിച്ചു കീറുകയാണ് ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്ന യഥാര്‍ത്ഥ ധര്‍മം.

ജെ സി ഡാനിയലാണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തിലഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍ ചേലങ്ങാട്ട് നേരത്തെ തന്നെ വിജയം വരിച്ചിരുന്നു. അതിന്‍ പ്രകാരം, മലയാള സിനിമക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര സംഭാവനാ പുരസ്കാരം ജെ സി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടു. സത്യത്തില്‍, ആ അവാര്‍ഡ് ലഭിക്കുന്നവരുടെ പേരിനേക്കാള്‍ ചരിത്ര/ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ആദരവോടെ സ്മരിക്കുന്നതെല്ലായ്പോഴും ജെ സി ഡാനിയലിനെയാണ്. സത്യത്തിന്റെ തുമ്പു തേടി ചേലങ്ങാട്ട് നടത്തിയ യാത്രകള്‍ ഒരു അപസര്‍പ്പക കഥ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവൂ എന്ന് ആമുഖകാരനായ കെ വി മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നത് തികച്ചും ശരിയാണ്.

വിഗതകുമാരന്‍ റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗ്രന്ഥകാരന്‍ തന്റെ അന്വേഷണയാത്രകള്‍ നടത്തുന്നത്. ചലച്ചിത്രകാരനെയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെയുമാണദ്ദേഹം അന്വേഷിക്കുന്നത്. പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ പ്രദേശത്തു കൂടി നടത്തുന്ന ഒരു അന്വേഷണയാത്രയും അലച്ചിലും ഇതിവൃത്തമാക്കിയ, തിയോ ആഞ്ചലോപൌലോയുടെ യുളീസസ് ഗേസ് (1995/ഗ്രീസ്) ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തി. യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൌലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത (അഥവാ എ എന്നു പേരുള്ള) നായകകഥാപാത്രം ഗ്രീസില്‍ നിന്ന് അല്‍ബേനിയയിലേക്കും ബള്‍ഗേറിയയില്‍ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെ കോണ്‍സ്റാന്‍സയിലേക്കും ഡനൂബേയില്‍ നിന്ന് മുന്‍ യുഗോസ്ളാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടി അലയുകയാണ്. മുന്‍ യുഗോസ്ളാവിയയിലെ ബല്‍ഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാള്‍ അലയുന്നു. ഈ യാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രീകരിച്ചതും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോര്‍ട്ട് ഫിലിമിന്റെ റോളുകള്‍ തേടിക്കണ്ടുപിടിക്കുക എന്നതാണ്. ബാള്‍ക്കന്‍ സിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാര്‍ നിര്‍മിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരു നിഷ്കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരന്‍ വിഭാവനം ചെയ്യുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങളുടെ പൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീല്‍ എന്ന രൂപകത്തിലൂടെ ആഞ്ചലൊപൌലോ അടയാളപ്പെടുത്തുന്നത്.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അതികഠിനവും തീക്ഷ്ണവുമായ വിഭജനങ്ങളുടെയും ആഭ്യന്തര-ബാഹ്യ യുദ്ധങ്ങളുടെയും അവസ്ഥയോട് താരതമ്യം ചെയ്യാനാകില്ലെങ്കിലും കേരളം, ഐക്യകേരളം, മലയാളം എന്നീ സാംസ്ക്കാരികാവസ്ഥകളുടെ ഏകോപനവും വിഘടനവും സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പൊതുചരിത്രവും ആദ്യത്തെ മലയാള സിനിമയുടെ അന്നത്തെയും ഇന്നത്തെയും അവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ചേലങ്ങാട്ടിന്റെ അന്വേഷണത്തിനവസാനം കഷ്ടിച്ച് ഒന്നര മീറ്റര്‍ നീളമുള്ള ഫിലിം റീലാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് ജെ സി ഡാനിയലിനെ വിലയിരുത്തുന്നത് അദ്ദേഹം ദേശത്തെ സമഗ്രമായി എഴുതാനും രേഖപ്പെടുത്താനുമാണ് ചലച്ചിത്ര രംഗത്തേക്ക് സാഹസികമായി വന്നത് എന്നതുകൊണ്ടു കൂടിയാണെന്ന് നാം തിരിച്ചറിയണം. ജന്മനാ സമ്പന്നനായിരുന്ന അദ്ദേഹം തന്റെ നൂറിലധികം വരുന്ന ഏക്കര്‍ ഭൂസ്വത്ത് വിറ്റാണ് സ്റുഡിയോ നിര്‍മിച്ച്, ഉപകരണങ്ങള്‍ വാങ്ങി വിഗതകുമാരന്‍ ചിത്രീകരിച്ചത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്നാണ് തന്റെ നിര്‍മാണക്കമ്പനിക്ക് അദ്ദേഹം പേരിട്ടത്. അന്നത്തെ അവസ്ഥ വെച്ച് തിരുവിതാകൂറിന്റെ ദേശീയതക്കും ഐക്യത്തിനും പ്രതീകാത്മക പ്രാധാന്യം നല്‍കുന്നതിന് ഈ പേര് സഹായകമായിത്തീരുന്നു. സിനിമയെല്ലാം പൊളിഞ്ഞതിനു ശേഷം ദന്തവൈദ്യം പഠിച്ച് മധുരയില്‍ ദന്തിസ്റായി ജോലി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കെടുത്തതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍ ആണെന്ന് സ്ഥാപിച്ച്, 1960കളില്‍ തന്നെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനമെഴുത്തു തുടങ്ങിയെങ്കിലും അന്നാരും ആ വാദത്തെ അംഗീകരിച്ചതേ ഇല്ല. മലയാള സിനിമയുടെ തുടക്കം ബാലന്‍ എന്ന ചിത്രത്തോടെയായിരുന്നുവെന്നും ആ ചിത്രം നിര്‍മിച്ച ടി ആര്‍ സുന്ദരം ആണ് പിതൃസ്ഥാനീയനെന്നുമുള്ള വാദത്തിന് സര്‍വരാലും അംഗീകാരം ലഭിച്ചപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്. മെരിലാന്റ് സ്റുഡിയോ ഉടമ പി സുബ്രഹ്മണ്യവും വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും മാത്രമാണ് ചേലങ്ങാട്ടിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനും സാഹിത്യകാരനും ഐഎഎസുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഈ വാദത്തോട് രോഷം പ്രകടിപ്പിച്ചതും ഗ്രന്ഥകാരന്‍ വികാരവായ്പോടെ രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ പത്രാധിപസമിതി അംഗമായിരുന്ന മലയാളി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍, ജെ സി ഡാനിയലിനെ സംബന്ധിച്ചുള്ള ഒരു ലേഖനം, ചേലങ്ങാട്ട് പ്രസിദ്ധീകരിച്ചതില്‍ കുപിതനായ കുട്ടനാട് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ 'കണ്ട മാപ്പിളയൊക്കയാണ് മലയാള സിനിമയുടെ പിതാവ് എന്ന് പറയാന്‍ നിനക്ക് നാണമില്ലെടാ' എന്ന് ആക്രോശിച്ചത് നടുക്കത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. അല്ലെങ്കിലെന്തിന് നടുങ്ങണം! ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്നും അതിന്റെ അടിസ്ഥാന സാംസ്ക്കാരിക ഗരിമയായി കൊണ്ടാടുന്നത് സവര്‍ണ-മൃദു ഹിന്ദുത്വത്തെ തന്നെയാണല്ലോ.

ജെ സി ഡാനിയല്‍, സംസ്ഥാന പുനര്‍വിഭജനത്തിനു ശേഷം തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം സ്വദേശിയാണെന്നതും, അവസാനകാലത്ത് അദ്ദേഹം അവിടെയാണ് ദരിദ്രമായ വിശ്രമജീവിതം നയിച്ചിരുന്നതെന്നും സാങ്കേതിക-കേരള വാദികളുടെ, വിഗതകുമാരന്‍ അല്ല ബാലനാണ് ആദ്യ മലയാള സിനിമ എന്ന വാദത്തിന് ബലം കൂട്ടി. പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ട മാഹിക്കാരനാണ് എം മുകുന്ദന്‍ എന്നതുകൊണ്ട് അദ്ദേഹം മലയാള സാഹിത്യകാരനല്ല എന്ന് ഏതോ വിഡ്ഢി കേസു കൊടുത്ത സ്ഥലവുമാണല്ലോ കേരളം! ഭാഷാ സംസ്ഥാന കമ്മീഷന്‍ നാഗര്‍കോവില്‍ പ്രദേശത്തെ തമിഴ് നാട്ടിലേക്ക് ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പിന്നില്‍, ആ പ്രദേശത്ത് കൂടുതലായുണ്ടായിരുന്ന നാടാര്‍ സമുദായത്തെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലായി പിളര്‍ത്താനുള്ള നായര്‍ ഗൂഢാലോചന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചിലരുടെ വാദങ്ങളും ഈ സംഭവത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ജെ സി ഡാനിയലിനെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിക്കളഞ്ഞിരുന്ന ചരിത്ര-സാംസ്ക്കാരിക അവബോധം; വിഗതകുമാരനില്‍ നായികയായഭിനയിച്ച പി കെ റോസി എന്ന, കൃസ്തുമതത്തിലേക്ക് മതം മാറിയ ദളിത് യുവതിയോട് അന്നും ഇന്നും എപ്രകാരമാണ് പെരുമാറിയത് എന്ന് ഭാവന കൂടി ചേര്‍ത്തുകൊണ്ടെഴുതിയ മികച്ച നോവലാണ് നഷ്ടനായിക. അവതാരികാകാരനായ പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വിശദീകരിക്കുന്നതു പോലെ; തികച്ചും നാരകീയമായ ജാതിവ്യവസ്ഥയുടെ കെട്ടുപാടുകള്‍ അഴിഞ്ഞ് തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ കീഴാളവര്‍ഗത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. അതേ സമയം, മാര്‍ഗ്ഗം കൂടി, കീഴാളവര്‍ഗ്ഗത്തില്‍ തന്നെ ഒരന്യവത്ക്കരണം അനുഭവിക്കുന്ന വിഭാഗത്തിലുമാണവള്‍. സ്ത്രീകള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ കേവലം ഭോഗവസ്തുക്കളായി മുഖ്യമായും വീക്ഷിക്കപ്പെടുന്ന പുരുഷാധിപത്യസമൂഹമാണ് അന്നും ഇന്നും കേരളത്തില്‍ പ്രബലമായി നിലനില്‍ക്കുന്നത്. ഈ സവര്‍ണ-മൃദുഹിന്ദുത്വ-പുരുഷാധിപത്യ സമൂഹം തന്നെയാണ് രാക്ഷസാകാരനായ കാണിയായി രൂപാന്തരപ്പെട്ട് സിനിമയിലെ ജനപ്രിയതയും താരാരാധനയുമടക്കമുള്ള നിര്‍ണായകതകളെല്ലാം നിര്‍മിക്കുന്നതും സ്വീകരിക്കുന്നതുമെന്ന ചരിത്ര-വര്‍ത്തമാന വസ്തുതയും ഈ നോവല്‍ വായനയിലൂടെ കൂടുതല്‍ ബോധ്യപ്പെടും. അഴിഞ്ഞാട്ടക്കാരി, അഥവാ കൂത്തിച്ചി എന്ന അവസ്ഥയിലാണ് നടിമാരെ സമൂഹം കണ്ടിരുന്നത്; ഇപ്പോഴും ഏറെക്കൂറെ കാണുന്നത്. വിഗതകുമാരന്‍ എന്ന ആദ്യ സിനിമയും റോസിയും സമൂഹത്തിലെ കപട മാന്യന്മാരുടെയും സദാചാര ഭക്തരുടെയും (ഇന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സദാചാര പോലീസ്) കടുത്ത ആക്രമണത്തിനാണ് വിധേയമാകുന്നത്. സിനിമ എന്ന കലാരൂപവും അതേ വരെ അടിച്ചമര്‍ത്തപ്പെട്ടു മാത്രം കഴിഞ്ഞിരുന്ന പുലയ സമുദായത്തില്‍ പെട്ട ഒരു കീഴാള പെണ്‍കുട്ടി അതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നതും നിലനില്‍ക്കുന്ന ക്രമത്തെ അട്ടിമറിക്കുന്നതായതിനാലാണ്, അതിനെതിരെയുള്ള അക്രമാസക്തമായ സാമൂഹ്യ പ്രതികരണം സംഭവിക്കുന്നതെന്ന് കെ ജി ജോര്‍ജ് വിവരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് 1930 ഒക്ടോബര്‍ 30നാണ് വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ആരംഭിച്ച ദിവസമോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകമോ, അക്രമാസക്തരായ കാണികള്‍ തിരശ്ശീലയിലേക്ക് കല്ലെറിയുകയും നായികയായഭിനയിച്ച നടി പി കെ റോസിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ആക്രമണരംഗം നോവലില്‍ വിവരിക്കുന്നതിങ്ങനെയാണ്. കൊട്ടകയില്‍ ഒരട്ടഹാസം മുഴങ്ങി: 'ഫാ വടുക പുലയാടി മോളെ. എന്തരാടീ നീ അവിടെ പുളുത്തുന്നത്. അറുവാണി കൂത്തിച്ചി. നിര്‍ത്തടി. ഒടുക്കത്തൊരു സിനിമ. യോഗ്യന്മാര് ആണുങ്ങളെ വിളിച്ചു വരുത്തിയിട്ട് നിന്റെയൊക്കെ പൊലയാട്ട് കാണിച്ച് അര്‍മ്മാദിക്കുന്നോടീ' ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ട റോസി, നിരത്തിലിറങ്ങി നിന്ന് അതുവഴി കടന്നു വന്ന ഒരു ലോറിക്ക് കൈ കാണിച്ച് അതില്‍ കയറി പിന്നീട് അതിലെ ഡ്രൈവറെ കല്യാണവും കഴിച്ച് കേരളത്തിനു പുറത്തെവിടെയോ താമസിച്ച് മരിച്ചു എന്നാണ് വിശ്വസനീയമായ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ നോവലിസ്റ് ആഖ്യാനം ചെയ്യുന്നത്.

അടുത്ത കാലത്തിറങ്ങിയ ഗംഭീരമായ ഈ രണ്ടു പുസ്തകങ്ങളെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവഗണിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളീയ പൊതുബോധം; പി കെ റോസിയെ ആക്രമിച്ച് തുരത്തിയ അതേ മലയാളി/കേരളീയ കാണികളുടേതു തന്നെയാണ്. കേരളത്തനിമക്ക് ദോഷം സംഭവിച്ചു എന്നാര് പറഞ്ഞു? കലാഭവന്‍ മണിയോടൊപ്പം നായികയാവാന്‍ പറ്റില്ല എന്നു പറഞ്ഞ വെളുത്ത തൊലി നിറമുള്ള നടികളും അവരെ ആരാധിക്കുന്ന സാമാന്യ മലയാളി/കേരളീയനും അവരുടെ പിന്മുറക്കാരാണ്. മലയാള സിനിമക്കു വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷികളായി മാറിയവരാണ് ജെ സി ഡാനിയലും പി കെ റോസിയും എന്ന് മുഴുവന്‍ മലയാളികളും തിരിച്ചറിയുന്ന ഒരു നാള്‍ വരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ……………

ഇവിടെ വായനയുടെ പുതുലോകം

ഇവിടെ വായനയുടെ പുതുലോകം


പുസ്തകോത്സവം തുടങ്ങി

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ സാമൂഹ ജീവിയാക്കി മാറ്റുന്നത് വായനയാണെന്ന് യു എ ഖാദര്‍ പറഞ്ഞു. പുസ്തകം കൈയിലെടുക്കുന്നതിലൂടെ ലോകത്തെ കൈയിലെടുക്കാന്‍ കഴിയും. വായനയിലൂടെ മറ്റൊരു ലോകത്തെയാണ് കൊണ്ടുവരുന്നത്. ഒരു കാലഘട്ടത്തിന്റെ ജനസഞ്ചയത്തെ കാണിച്ചുതരാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുന്നു. മനസ്സിനെ വിപുലപ്പെടുത്താന്‍ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി കെ സതീശന്‍ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഹോച്ചിമിന്‍: തെരഞ്ഞെടുത്ത കൃതികള്‍" പുസ്തകം സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന് നല്‍കി പ്രകാശനം ചെയ്തു. "വായനയുടെ ലോകം" എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു. കെ ടി രാധാകൃഷ്ണന്‍ സ്വാഗതവും വേണു അമ്പലപ്പടി നന്ദിയും പറഞ്ഞു.

ഏപ്രില്‍ എട്ടുവരെ കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതര മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തകോത്സവം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അറുപതോളം പ്രസാധകരും പുസ്തകശാലകളും മേളയില്‍ പങ്കെടുക്കും. പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ പെന്‍ഗ്വിന്‍, മാക്മില്ലന്‍, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, റൂട്ലെസ്, ഇടതുപക്ഷ പ്രസാധകശാല ലെഫ്റ്റ്വേഡ്, ഐപിഡിഎല്‍, പ്രജാശക്തി(ആന്ധ്ര), ഭാരതീയപുസ്തകശാല(ചെന്നൈ) തുടങ്ങിയവരും കേരളത്തിലെ പ്രസാധകരും മേളയെ സജീവമാക്കും. ചിന്ത പബ്ലിഷേഴ്സുമായി സഹകരിച്ചാണ് പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം മേള ഒരുക്കുന്നത്. പ്രദര്‍ശനം രാവിലെ ഒമ്പതിനാരംഭിക്കും.

ഇവിടെ വായനയുടെ പുതുലോകം

ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" മുതല്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധം"വരെ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട നിര. ലോക ക്ലാസിക്കുകള്‍ ഏതും ലഭിക്കും.സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വായനയുടെ വസന്തം തീര്‍ക്കുകയാണ്. രാഷ്ട്രീയം, സാംസ്കാരികം, സിനിമ, വൈജ്ഞാനികം, ആത്മീയം, ബാലസാഹിത്യം തുടങ്ങി ഏത് വിഭാഗത്തിലുമുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എഴുപത്തഞ്ചോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാളില്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധത്തിനും" ചെഗുവേരയുടെ കത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇടതുപക്ഷാശയപ്രചാരണത്തിനുള്ള പുസ്തകങ്ങളേതും സ്റ്റാളിലുണ്ട്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവര്‍ത്തനങ്ങളും നിരവധിയാണ്. സേതുവിന്റെ മറുപിറവി, മുകുന്ദന്റെ ഡല്‍ഹിഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള കൃതികള്‍ തേടിയാണ് കൂടുതല്‍ പേരെത്തുന്നത്. എം എഫ് ഹുസൈന്റെ ലേഖന സമാഹാരം, റഷ്യന്‍ നോവല്‍ "വിപ്ലവത്തിന്റെ തീച്ചൂളയി"ലിന്റെ ആദ്യ മലയാള പരിഭാഷയും ചിന്തയുടെ സ്റ്റാളിലുണ്ട്. ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും പ്രദര്‍ശനത്തോടൊപ്പമുണ്ട്. കെ ഇ എന്നിന്റെ "കേരളത്തിന്റെ മാഷ് മലയാളത്തിന്റെ മുഴക്കം", ഗോഗോളിന്റെ നോവല്‍ "പരേതാത്മാക്കള്‍" എന്നിവ അടുത്ത ദിവസങ്ങളില്‍ പ്രകാശനം ചെയ്യും.

ഡിസി, കറന്റ്, മാതൃഭൂമി, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി പഴയ പ്രസാധകരായ മാരാര്‍ സാഹിത്യപ്രകാശം, വള്ളത്തോള്‍ വിദ്യാപീഠം വരെയുള്ളവര്‍ മേളയിലുണ്ട്. പ്രജാശക്തിയുടെ സ്റ്റാളും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പുസ്തങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മാക്മില്ലന്‍, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ്, വെസ്റ്റ്ലാന്‍ഡ് തുടങ്ങിയ പ്രസാധകരുടെ പുസതകങ്ങളും ലഭിക്കും. 10മുതല്‍ 50ശതമാനം വരെ വിലക്കിഴിവിലാണ് വില്‍പ്പന. പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ സാഹിത്യചര്‍ച്ചയും പുസ്തകപ്രകാശനവും നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് മേള. ഏപ്രില്‍ എട്ടിന് സമാപിക്കും.

Tuesday, 20 March 2012

എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം സ: ശരവണനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു.

എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം സ: ശരവണനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു.

 രാമങ്കേരി: എസ് എഫ് ഐ മുന്‍  കോട്ടയം ജില്ലാ കമ്മറ്റി അംഗവും ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ പ്രസിഡന്റും ആയിരുന്ന സ: ശരവണനെ രാമങ്കരിയില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു. വീട്ടിലേക്കു പോകുന്ന വഴിയില്‍ വെച്ച് സംഘം  ചേര്‍ന്നെത്തിയ ആര്‍ എസ് എസ് ഗുണ്ടകള്‍  ശരവണനെ  ആക്രമിക്കുകയായിരുന്നു. മര്‍ദിച്ച്അവശനാക്കിയ  ശേഷം മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഘം  ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്നും കാറില്‍ കയറി രക്ഷപെട്ടു. തലയുടെ പിന്‍ ഭാഗത്തും തോളിലും കൈകളിലും കാലിലും സാരമായ മുരിവുകളുള്ള ശരവണനെ കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ് .

Monday, 19 March 2012

സന്തോഷ് ഏച്ചിക്കാനം: അതിജീവനത്തിന്റെ കഥാകാരന്‍

സന്തോഷ് ഏച്ചിക്കാനം: അതിജീവനത്തിന്റെ കഥാകാരന്‍

Santhosh Echikkanam
Santhosh Echikkanam
മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഇടങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന ചോദ്യം ഭാവിയെ പ്രവചിക്കുന്ന ഒരു സാഹിത്യചരിത്രപ്രസ്താവമായാണ് ഒരു പതിറ്റാണ്ടിനുമുമ്പ് ഞാന്‍ വായിച്ചത്. ”ഇതൊരു കുഴിയാണ്. നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ചു താഴെയിടുന്ന, മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം” എന്നായിരുന്നു ആ ചോദ്യത്തിന്റെ പൂര്‍ണരൂപം. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ അവസാനമായിരുന്നു അത്. സന്തോഷ് ഏച്ചിക്കാനം ‘ഉഭയജീവിതം’ (1997) എന്ന കഥയില്‍ എഴുതിയ ആ വാക്യം മലയാള ചെറുകഥ മറ്റൊരു ഭാവുകത്വത്തിലേക്കു നീങ്ങുന്നതിന്റെ പ്രവേഗം വെളിപ്പെടുത്തുകയായിരുന്നു. നിലവിലുണ്ടായിരുന്ന കഥാഭാവുകത്വത്തിന്റെ നിശ്ചലജലത്തില്‍ ഉയരത്തില്‍നിന്നു വലിച്ചെറിഞ്ഞ കല്ലുപോലെ അതു വീണു.
പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്തദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോചിപ്പിക്കാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവതലമുറയുടെ സാഹിത്യചരിത്രപരമായ ആ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനികചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ആധുനികതാപാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനുപുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.
അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കാനത്തിനും കഥപറച്ചില്‍ . വെറുതേയല്ലാത്ത കഥ പറയാന്‍ പുറപ്പെടുന്ന, കഥയില്‍ സംഗതി ചേര്‍ത്തു കഥിക്കുന്ന എല്ലാ കഥപറച്ചിലുകാരുടെയും വിധിയും ബാധ്യതയും. ഷെഹ്‌റസാദുമായുള്ള ജനനാന്തരസൗഹൃദം കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡത്തെ, മരണത്തെ, ഭാഷയെ, ശരീരത്തെ, എഴുതപ്പെട്ട കഥകളെ, വ്യവസ്ഥാപിതമായ ആഖ്യാനരീതിയെ എല്ലാം അതിജീവിക്കാന്‍ സന്തോഷ് ശ്രമിക്കുന്നു. സന്തോഷിന്റെ ഒട്ടേറെ കഥകളില്‍ കടന്നുവരുന്ന അതിജീവനം എന്ന പ്രമേയം ഇരട്ടമുഖമുള്ളതാണ്. ഒരേസമയം അത് ജീവിതത്തിലെയും കലയിലെയും അതിജീവനങ്ങളെപ്പറ്റി സംസാരിക്കുന്നു. ”കൂട്ടിയാലും കിഴിച്ചാലും ഒരേ ഒരുത്തരം കിട്ടുന്ന കണക്കാണു ജീവിതം. അതു മരണമാണ്. മരണത്തെ ജയിക്കാന്‍ നടത്തുന്ന ശ്രമംതന്നെയായിരിക്കണം ഒരാള്‍ ജീവിച്ചു എന്നതിന്റെ അടയാളം” എന്ന് സന്തോഷ് എഴുതുന്നതില്‍ ഉള്ളത് ആ ഇരട്ടനാവാണ്. ‘ഉഭയജീവിതം’ മുതല്‍ ‘കൊമാല’ വരെയുള്ള കഥകളില്‍ അതിജീവനത്തിന്റെ ജീവിതത്തിലെയും ഭാഷയിലെയും ആഖ്യാനത്തിന്റെയും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ തേടാനാണ് സന്തോഷ് ശ്രമിക്കുന്നത്. ഭിന്നങ്ങളായ കഥപറച്ചില്‍വഴികളുടെ പാരമ്പര്യഭാവമുള്ള ഒരു കഥാകൃത്തിന് അതിജീവിക്കണമെങ്കില്‍ ആ പാരമ്പര്യത്തിന്റെതന്നെ തിരസ്‌കരണവും മാറ്റിയെഴുത്തും പൊളിച്ചെഴുത്തും സംസ്‌കരണവും നിര്‍വഹിക്കേണ്ടിവരും. അത് വൈയക്തികമായ അതിജീവനമല്ല, സാഹിത്യചരിത്രപരമായ പ്രവര്‍ത്തനമാണ്. സമീപസ്ഥപാരമ്പര്യത്തിന്റെ ഭാഗമായ കഥകള്‍ പൊളിച്ചെഴുതാനോ മാറ്റിയെഴുതാനോ ഉള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ശ്രമം സന്തോഷിന്റെ കഥകളില്‍ കാണാം. ‘ഉഭയജീവിതം’, ‘അഭിനയമുഹൂര്‍ത്തങ്ങള്‍’ എന്നീ കഥകള്‍ ഇതിനു മാതൃകയാണ്.
‘ചക്ഷുശ്രവണഗളസ്ഥമായ ദര്‍ദുര’ത്തിന്റെ സ്വാഭാവികനിയമത്തെ ലംഘിച്ചുകൊണ്ട് വേട്ടക്കാരനെ വിഴുങ്ങുന്ന

Kathakal Santhosh Echikkanam
Kathakal Santhosh Echikkanam
ഇരയായി പാമ്പിനെ വിഴുങ്ങുന്ന തവളകള്‍ അപൂര്‍വമായെങ്കിലും നമ്മുടെ പ്രകൃതിദൃശ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പത്രങ്ങളിലെ പ്രാദേശികപേജുകളില്‍പ്പോലും കടന്നുവന്നിട്ടുണ്ട് അത്തരം അതിജീവനശ്രമങ്ങള്‍. അത്തരം വിചിത്ര ഭ്രംശസന്ദര്‍ഭങ്ങളിലൊന്നാണ് ‘ഉഭയജീവിത’ത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരയായ തവളയെ പിടികൂടാന്‍ നീര്‍ക്കോലി ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പൊട്ടക്കിണറ്റില്‍ വീഴുന്നു. കരകയറാനാവാത്ത ആ പടുകുഴിയില്‍ തന്നെ വിഴുങ്ങാനടുക്കുന്ന ഉരഗത്തിന്റെ മുന്നില്‍ തവള ഞെട്ടിപ്പിക്കുന്ന ഒരു സാദ്ധ്യത വെളിപ്പെടുത്തുന്നു. ”എന്നെ തിന്നുകഴിഞ്ഞാല്‍ പിന്നെ മരണംവരെ എന്തൊരേകാന്തതയായിരിക്കും നീ അനുഭവിക്കുക.” ഇര തേടാന്‍ മറ്റൊന്നുമില്ലാത്ത ആ പടുകിണറ്റില്‍ നീര്‍ക്കോലി അതിജീവനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയത്തില്‍ ചെന്നു വീണ് തവളയുമായി സമരസപ്പെട്ട് സഹജീവിതത്തിലേക്കു നീങ്ങുന്നു. കിണര്‍ എന്ന ഏകാന്തലോകത്തിന്റെ ആള്‍ക്കണ്ണാടിയില്‍ ബാഹ്യലോകം ചലച്ചിത്രത്തിലെന്നവണ്ണം പ്രതിബിംബിക്കാന്‍ തുടങ്ങുന്നു. സമീപത്തെവിടെയോ ഉള്ള മനുഷ്യജീവിതത്തിന്റെ ലക്ഷണങ്ങള്‍ ശബ്ദങ്ങളായി വരുന്നു. ഒരു ദിവസം ഏതോ വഞ്ചനയുടെ പ്രതീകമായി ഒരു പെണ്‍ശവം കിണറ്റില്‍ വന്നു വീഴുന്നു. ശവമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തേടിവന്ന പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കു തവളയുടെയും നീര്‍ക്കോലിയുടെയും കൂട്ടുജീവിതം വാര്‍ത്താചിത്രം
പോലുമാവുന്നു. മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ആ കിണറ്റില്‍ നീര്‍ക്കോലിയുടെ കണ്ണുകളില്‍ തന്റെ മരണപത്രം തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് തവളയ്ക്കറിയാം. അതിജീവനത്തിനുവേണ്ടിയുള്ള, മരണത്തെ ജയിക്കാന്‍വേണ്ടിയുള്ള അടക്കാനാവാത്ത സഹജവാസനയില്‍ ആ തവള ‘പ്രകൃതിയുടെ അലംഘനീയതയ്ക്കും ജൈവനീതിക്കും അപ്പുറത്തുള്ള ജന്മത്തിന്റെ അസഹനീയമായ പ്രാണവേദനയില്‍ ‘ നീര്‍ക്കോലിയെ വിഴുങ്ങാന്‍ തുടങ്ങി. ആ നിയമലംഘനത്തെ ഇതിവൃത്തമാക്കിക്കൊണ്ട് സന്തോഷ്, മലയാളകഥയിലെ സമീപസ്ഥപാരമ്പര്യത്തെ ലംഘിക്കുന്നു.
ആധുനികതയ്ക്കു സഹജമായിരുന്ന ദാര്‍ശനികോത്കണ്ഠയെ മാറ്റിയെഴുതുകയാണ് ‘ഉഭയജീവിത’ത്തില്‍ സന്തോഷ്. ആധുനികതയ്ക്കുള്ള ഈ ശ്രദ്ധാഞ്ജലി സാഹിത്യഭാവനയിലെയും ഭാവുകത്വത്തിലെയും ഉത്തരാധുനികമായ പിളര്‍പ്പിന്റെ അടയാളമായിരുന്നു.’ജീവിതത്തിനുമേല്‍ കെട്ടിയേല്പിച്ചിരിക്കുന്ന ആ ദര്‍ശനങ്ങള്‍ ശൂന്യമായ കുറെ വാക്കുകളുടെ മുഴക്കം മാത്രമാണ്’ ചരിത്രമെന്ന് കിണറ്റിലെ കിടപ്പ് തവളയെ ബോദ്ധ്യപ്പെടുത്തിയതായി ആഖ്യാതാവ് എഴുതുന്നു. ആ വ്യത്യസ്ത ധര്‍മ്മബോധമാണ് പിന്നീട് തവളയെ നിയമലംഘനത്തിനു പ്രേരിപ്പിച്ച് നീര്‍ക്കോലിയെ വിഴുങ്ങിക്കുന്നത്. ആധുനികതയുടെ മരണാഭിമുഖ്യം നിറഞ്ഞ ദര്‍ശനത്തില്‍നിന്നുള്ള ഈ വിരുദ്ധതയാണ് ഉത്തരാധുനികതയുടെ അടയാളം. ‘പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളി’ല്‍നിന്ന് ‘ഉഭയജീവിതം’ വ്യത്യസ്തമാകുന്നതും ഇതുകൊണ്ടാണ്. അസ്തിത്വഭയത്താല്‍ ഉഴറിയ ആധുനികതയുടെ മനുഷ്യസങ്കല്പമാണ് സക്കറിയയുടെ കഥയിലുണ്ടായിരുന്നത്. എന്നാല്‍ ‘ഉഭയജീവിത’ത്തിലെ തവള വ്യത്യസ്തനാണ്. മരണത്തിനു കീഴടങ്ങുന്ന, വിധിക്കുമുന്നില്‍ വിധേയനായി നില്ക്കുന്ന ബലിത്തവളയല്ല അത്. കിണര്‍ എന്ന ഭയലോകത്തെ തന്റെ പ്രവൃത്തിയിലൂടെ അതു തിരുത്തുന്നു. പൊതുനീതിയുടെ ഈ പുനരെഴുത്ത്, അപനിര്‍മ്മാണം ഉത്തരാധുനികരചനയുടെ സ്വഭാവമാണ്.
പീഡിതമായ മനുഷ്യജീവിതത്തെക്കുറിച്ചുള്ള രൂപകമായി മാറുന്നു പലപ്പോഴും സന്തോഷിന്റെ കഥകളില്‍ മനുഷ്യശരീരം. ‘വാര്‍ത്താശരീരം’ എന്ന കഥ മാധ്യമവിനോദസംസ്‌കാരത്തിന്റെ ഇരയായിത്തീര്‍ന്ന ശരീരത്തിന്റെ വര്‍ത്തമാനകാലം ആഖ്യാനം ചെയ്യുന്നു. തങ്ങളുടെ ഓലപ്പുരയില്‍നിന്ന് സമ്പന്നഗൃഹത്തിലേക്ക് ടി.വി.യില്‍ സുരേഷ്‌ഗോപി അഭിനയിക്കുന്ന ‘കമ്മീഷണര്‍ ‘ സിനിമ കാണാന്‍ പോകുന്ന പാട്ടിയമ്മയുടെ കുടുംബമാണ് കഥയിലുള്ളത്. പനിപിടിച്ചുകിടക്കുന്ന കുഞ്ഞിനെപ്പോലും മറന്ന് ടി.വി.യുടെ മായികഭ്രമത്തിലേക്ക് അവര്‍ പായുന്നു. രാത്രി വളരെ വൈകി സിനിമ തീര്‍ന്ന് സ്വന്തം കുടിലിലേക്ക് അവര്‍ മടങ്ങിയെത്തുമ്പോഴേക്കും ചോറ് നായ തിന്നിരുന്നു. കുട്ടിയുടെ ശരീരം പനികൊണ്ട് അടുപ്പുപോലെ പൊള്ളുന്നുണ്ടായിരുന്നു. ഈ ദൈന്യത്തിനിടയില്‍ വൃദ്ധയായ പാട്ടിയമ്മ തന്റെ പതിവുശീലത്തിലൂടെ വീണ്ടും ഒരു റേഡിയോ പരിപാടിയിലേക്കു വീഴുന്നു. വാര്‍ത്തകളും പരസ്യവും വില്പനയും കൂടിക്കുഴയുന്ന, ദൃശ്യമാധ്യമങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമകാലീന സമൂഹത്തിന്റെ ദൃശ്യമാണ് പനിപിടിച്ച ഒരു ശിശുശരീരത്തിലൂടെ നാം വായിക്കുന്നത്. സന്തോഷ് ‘മൂന്നാമത്തെ കൈ’യില്‍ എഴുതുന്നതുപോലെ, ജീവിതത്തിന്റെ ആഴങ്ങൡ ചുരണ്ടിമാറ്റാന്‍ വയ്യാതെ ചോരപോലെ കട്ടപിടിച്ചുനില്ക്കുന്ന സത്യങ്ങളായ പനിയും വിശപ്പും ഒരുവശത്തും ടി.വി.യുടെയും സിനിമയുടെയും ഉപഭോഗക്രമം മറുവശത്തുമായി ശരീരത്തെ ആക്രമിക്കുന്നു. ഉത്തരാധുനികാവസ്ഥയിലെ മൂന്നാംലോകശരീരത്തെക്കുറിച്ചുള്ള ഈ കാഴ്ച സന്തോഷിന്റെ ‘വാര്‍ത്താശരീര’ത്തിന് ദൃഢപേശികള്‍ നല്കുന്നു.

Komala
Komala
‘അഭിനയമുഹൂര്‍ത്തങ്ങളില്‍ ‘ സന്തോഷ് എം. മുകുന്ദന്റെ ‘ദല്‍ഹി 1981′ എന്ന പ്രശസ്ത കഥയുടെ പൊളിച്ചെഴുത്തു നടത്തുമ്പോഴും ഇതു കാണാം. ടെലിവിഷനിലെ ആളുകളെ പറ്റിക്കുന്ന ‘തരികിട’ പരിപാടികളുടെ ചിത്രീകരണമാണെന്നു ധരിച്ച് രജീന്ദ്രര്‍ പാണ്ഡെയും കിഷോര്‍ലാലും മനോജ് എന്ന പുതിയ കഥാപാത്രവും ഒരു ബലാത്സംഗത്തിനു സാക്ഷിയാവുകയാണ് ഈ കഥയില്‍ . മുകുന്ദന്റെ കഥയിലുണ്ടായിരുന്ന സരളമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യാഖ്യാനം ഇവിടെ സങ്കീര്‍ണമാവുന്നു. ഉപഭോഗത്തിന്റെ ദൃശ്യസംസ്‌കാരവും മാധ്യമവും ആള്‍ക്കൂട്ടത്തിന്റെ ഉത്സാഹവും എല്ലാം ചേര്‍ന്ന് പരിഹാസദ്യോതകമായിത്തീര്‍ന്ന നീതിയെ ‘ഒരു മുടന്തന്‍ നടത്തമാക്കുക’യാണ് സന്തോഷിന്റെ കഥയില്‍ .
സന്തോഷിന്റെ കഥകളുടെ മറ്റൊരറ്റമാണ് ‘കൊമാല.’ സമീപഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും കേരളീയജീവിതത്തിലെ ദുരന്തങ്ങളിലേക്കു തുറന്നുപിടിച്ച ഈ കഥയും അതിജീവനത്തിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതിജീവനത്തെയും ജീവിതാശയെയും കുറിച്ചുള്ള ചിത്രങ്ങള്‍ തരുന്ന ‘കൊമാല’ യഥാര്‍ഥത്തില്‍ ആ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുകയും സന്ദിഗ്ദ്ധതയിലേക്ക് എറിയുകയും ചെയ്യുന്നു. എഴുത്ത്, ആവിഷ്‌കരണം തുടങ്ങിയവയെക്കൂടി പ്രമേയത്തിന്റെ ഭാഗമാക്കുന്ന ‘കൊമാല’ കഥപറച്ചിലിന്റെ പൂര്‍വമാതൃകയില്ലാത്ത മാര്‍ഗങ്ങളിലൂടെ ഉത്തരാധുനിക ചെറുകഥ ആര്‍ജിച്ച ഉയരം വെളിവാക്കുന്നു. ആധുനിക ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ സ്വഭാവംതന്നെ മാറ്റിമറിച്ച മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ ‘പെദ്രോ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല ആത്മഹത്യാപ്രവണതയിലേക്കു നീങ്ങുന്ന ‘കൊമാല’ ജീവിതം ദൈവാനുഗ്രഹവും ആത്മഹത്യ പാപവുമാണെന്ന വിശ്വാസം പ്രഖ്യാപിക്കാന്‍വേണ്ടി എഴുതപ്പെട്ട കഥയല്ല. ഉപഭോഗാസക്തികളും സ്ത്രീധനവും വഞ്ചനയും കച്ചവടത്തകര്‍ച്ചയുമൊക്കെകൊണ്ടു കടംകയറി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നവരും കൃഷി തകര്‍ന്നും ബാങ്കുവായ്പ തീര്‍ക്കാനും കൊള്ളപലിശയ്ക്കുവാങ്ങിയ കടംവീട്ടാനും കഴിയാതെ സ്വയം ബലിനല്കുന്ന കര്‍ഷകരും പരിചിത ദൃശ്യങ്ങളുമായിത്തീരുകയും ആ ദുരന്തങ്ങളെ പുറമേനിന്നുമാത്രം നോക്കി ക്ഷണികങ്ങളായ വാര്‍ത്തകളും ചര്‍ച്ചകളുമാക്കി ആഘോഷിക്കുന്ന മാധ്യമ സംസ്‌കാരം രൂപപ്പെടുകയും ചെയ്ത കേരളത്തെ മനഃപൂര്‍വം സ്വീകരിച്ച നിര്‍വികാരതയോടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ആഖ്യാനപ്രകാരത്തിലേക്കു വിവര്‍ത്തനം ചെയ്യുകയാണ് കഥാകൃത്ത്.
വായ്പ മുടങ്ങി ബാങ്കിന്റെ ജപ്തിഭീഷണി നേരിടുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിനു കൂട്ട ആത്മഹത്യ ചെയ്യുമെന്ന് വീട്ടിനു മുന്നില്‍ ബോര്‍ഡെഴുതിവച്ച കുണ്ടൂര്‍ വിശ്വനെ ചുറ്റിപ്പറ്റിയാണ് കഥയിലെ ടെലിവിഷന്‍ വാര്‍ത്ത വികസിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ ‘പെദ്രോ പാരമോ’യിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയെപ്പറ്റി പരാമര്‍ശിക്കുന്നു. സന്തോഷിന്റെ കൊമാല തരിശല്ല. എന്നാല്‍ അനുനിമിഷം നാമാകെ കൊമാലയിലേക്കു നീങ്ങിച്ചെന്നുകൊണ്ടിരിക്കുകയാണെന്ന് കഥയിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ബൈക്കപകടം കണ്ടിട്ടും ഉദാസീനരായി ഇരിക്കുന്ന മനുഷ്യരെപ്പറ്റി വിശ്വന്‍ സ്വയം ചോദിക്കുന്നു: ”മരണത്തിന്റെ പുഴു അവരുടെ ഉള്ളിലെ ഇലകള്‍ മുഴുവന്‍ തിന്നുതീര്‍ത്തിരിക്കുമോ?” കുണ്ടൂര്‍ വിശ്വന്‍ എന്ന പേരില്‍ത്തന്നെ സന്തോഷിന്റെ ലോകദര്‍ശനമുണ്ട്. കുണ്ടും വിശ്വവും. ‘ഉഭയജീവിത’ത്തില്‍ പറയുന്നതുപോലെ ‘ഇതൊരു കുഴിയാണ്, നാം പെട്ടുപോയ കുഴി.’ ആ കുഴിയില്‍ അകപ്പെട്ടു കിടക്കുന്ന വിശ്വമാണ് കൊമാല. റൂള്‍ഫോയുടെ നോവലിലേതുപോലെ അതൊരു ഭൂപ്രകൃതിയല്ല, നമുക്കുള്ളില്‍ നാംതന്നെ ചുമക്കുന്ന നരകമാണ്. നാംതന്നെ സൃഷ്ടിച്ച നരകം. റൂള്‍ഫോയെ അങ്ങനെയാണ് സന്തോഷ് മാറ്റിയെഴുതുന്നത്.
‘ഉച്ച-ഒരാള്‍ക്കണ്ണാടി’ എന്ന കഥ അവസാനിപ്പിച്ചുകൊണ്ട് സന്തോഷ് ഇങ്ങനെയെഴുതുന്നു: ”ജീവിതനേട്ടങ്ങളിലും നഷ്ടങ്ങളിലും ഒരേ പ്രതിബിംബം കാണിക്കുന്ന ഈ കണ്ണാടിക്കരികിലൂടെ എനിക്കിത്തിരി ദൂരംകൂടി നടക്കാനുണ്ട്. ഇത്തരം ആള്‍ക്കണ്ണാടികളാണല്ലോ ഓരോ മരണത്തില്‍നിന്നും മനുഷ്യരെ വിളിച്ചുണര്‍ത്തിക്കൊണ്ടിരിക്കുന്നത്.” കഥ അത്തരമൊരു കണ്ണാടിയാണ് സന്തോഷിന്. എന്നാല്‍ അതു റിയലിസത്തിലെ കണ്ണാടിയല്ല. ജീവിതത്തെയും യാഥാര്‍ഥ്യത്തെയും വക്രീകരിക്കുകയും വിലക്ഷണീകരിക്കുകയും ചെയ്ത് എഴുത്തിനെ ഭാഷയിലെ അതിജീവനമാക്കി മാറ്റുന്ന കണ്ണാടിയാണ്. അത് മാറ്റിയെഴുത്തും പുനരെഴുത്തുമാണ്. ഒരു നുറുങ്ങില്‍പ്പോലും ജീവിതത്തെയും മരണത്തെയും അയഥാര്‍ഥങ്ങളിലേക്കും നാട്യങ്ങളിലേക്കും വെട്ടിച്ചുരുക്കാത്ത ആഖ്യാനത്തിന്റെ ഈ ആള്‍ക്കണ്ണാടി സമകാലിക ചെറുകഥയെ ജീവിതത്തിലേക്കും ജീവനിലേക്കും വിളിച്ചുണര്‍ത്തുന്നു.

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

ഇ എം എസ് എഴുതിയ ലേഖനങ്ങളും ലഘുലേഖകളും ഗ്രന്ഥങ്ങളും സമാഹരിച്ച ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന നിലയില്‍ 100 സഞ്ചിക എ കെ ജി പഠനഗ വേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിന്ത പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇ എം എസിന്റെ ബൗദ്ധികമായ ഇടപെടല്‍ മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമുക്ക് വെളിച്ചം നല്‍കുന്നു. ഒരാളുടെ ആയുഷ്ക്കാലം മുഴുവന്‍ ശ്രമിച്ചാലും ഈ 100 ഗ്രന്ഥങ്ങള്‍ കമ്പോട്കമ്പ് ഒരു തവണ വായിച്ചു പഠിക്കാന്‍ പ്രയാസമാണ്. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തിലൂടെയാണ് ഇ എം എസ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1927ല്‍ 18-ാമത്തെ വയസ്സില്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1932 ജനുവരി നാലിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തീവണ്ടി കയറി. നിയമം ലംഘിച്ച് ജയലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് കമ്യൂണിസ്റ്റാശയഗതിയിലേക്ക് മാറിയത്. പി കൃഷ്ണപിള്ളയുമായും പി സുന്ദരയ്യയുമായും പരിചയപ്പെട്ടു.

1934ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ സഖാവ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. കേരളത്തില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം ആരംഭിച്ചു. സഖാവ് പണം നല്‍കിയാണ് പ്രസ് വാങ്ങിയത്. ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം ആരംഭിച്ചു. 1935ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടു. ഇ എം എസ് തന്നെ എഴുതുന്നു: "കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് അന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ സുന്ദരയ്യയുമായി ഞാന്‍ ബന്ധപ്പെട്ടു. അതിനെ തുടര്‍ന്ന് കൃഷ്ണപിള്ളയും ഞാനും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിച്ചു. 1937 ജൂലൈയിലോ മറ്റോ എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , കൃഷ്ണപിള്ള, ഞാന്‍ എന്നിവരടങ്ങുന്ന ഒരു നിയമവിരുദ്ധ കമ്യൂണിസ്റ്റ് കേരളക്കമ്മിറ്റി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ ഘാട്ടെയുടെ സാന്നിദ്ധ്യത്തില്‍ രൂപപ്പെട്ടു". 1939ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. 1942ല്‍ ദേശാഭിമാനി വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ എം എസ് ഒളിവില്‍ കഴിയുമ്പോള്‍ സഖാവിന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിലാണ് തനിക്ക് ഭാഗിച്ചു കിട്ടിയ സ്വത്ത് പൂര്‍ണമായും ദേശാഭിമാനിക്കും പാര്‍ടിക്കും നല്‍കിയത്. അവസാനം എഴുതിയ ഒസ്യത്തില്‍ സഖാവെഴുതിയ പുസ്തകത്തിന്റെ റോയല്‍റ്റിവരെ പാര്‍ടിക്ക് നല്‍കാന്‍ തീരുമാനിച്ചു. 1957ലും 1967ലും കേരളത്തിലെ മുഖ്യമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ഇ എം എസും എ കെ ജിയും ഉണ്ടായിരുന്നു എന്ന വിവരം കേരളത്തിലെ പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും ആവേശഭരിതരാക്കി. 1998 മാര്‍ച്ച് 19ന് അന്തരിക്കുന്ന ദിവസം കാലത്ത് ദേശാഭിമാനിക്ക് തുടര്‍ ലേഖന പരമ്പരയിലെ അവസാന ഭാഗം നല്‍കിയതിനു ശേഷമാണ് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്കു പോകേണ്ടിവന്നത്. ആരംഭം മുതല്‍ അവസാനംവരെ ദേശാഭിമാനിയുടെ എല്ലാമായിരുന്നു ഇ എം എസ്. എ കെ ജി ജനനായകനായിരുന്നു. എ കെ ജിയുടെ ജീവിതത്തില്‍ ആദ്യകാലത്തെ പട്ടിണിജാഥയാണ് മലബാറിനെയാകെ ഇളക്കിമറിച്ചത്. മലബാറിന്റെ വടക്കെ അറ്റത്തു നിന്ന് തെക്കെ അറ്റംവരെയും അവിടെ നിന്ന് തമിഴ്നാട്ടിലൂടെ മദിരാശിവരെയും എ കെ ജിയുടെ നേതൃത്വത്തില്‍ യൂണിഫോം ധാരികളായ 40 വളണ്ടിയര്‍മാര്‍ 800 കിലോമീറ്റര്‍ ദൂരം പട്ടിണിജാഥ നടത്തി. തൊഴിലാളി സംഘടനകളെയും കര്‍ഷകസംഘത്തെയും വളര്‍ത്തുന്നതില്‍ ഈ ജാഥ പ്രധാന പങ്കാണ് വഹിച്ചത്. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായിരുന്നു. ജാഥയുടെ വിജയകരമായ പരിസമാപ്തി ട്രേഡ്യൂണിയന്‍ കിസാന്‍ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. എ കെ ജിയ്ക്ക് പലതവണ ജയിലില്‍ കഴിയേണ്ടിവന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ ഗുരുവായൂര്‍ സത്യഗ്രഹം സഖാവിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. കെ കേളപ്പന്‍ , എ കെ ജി, പി കൃഷ്ണപിള്ള, വിഷ്ണുഭാരതീയന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. സഖാവിന്റെ ജീവിതം ബഹുജനസമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍ പങ്കെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സഭയ്ക്കു പുറത്തു വന്നാല്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചാബില്‍ ബെറ്റര്‍മെന്റ് ലെവിക്കെതിരെ നടത്തിയ സമരം, അമരാവതി സമരം, ചുരുളി കീരിത്തോട് സമരം, മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് മിച്ചഭൂമിയില്‍ പ്രവേശിച്ച് നടത്തിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായതാണ്. കുടികിടപ്പില്‍ സ്ഥിരാവകാശം ലഭിക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ആലപ്പുഴയില്‍ ചേര്‍ന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത് എ കെ ജിയായിരുന്നു. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ലമെന്റിനകത്ത് നടത്തിയ പോരാട്ടം നാട്ടുകാര്‍ക്കിടയില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ബഹുജന സമരനായകനായിരുന്നു എ കെ ജി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലാകെ നടന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ നിര്‍ഭയം പ്രചാരവേല അഴിച്ചുവിട്ടു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തവണ നാം സഖാക്കളുടെ ചരമദിനം ആചരിക്കുന്നത്.

ദേശീയ രാഷ്ട്രീയം വളരെ സങ്കീര്‍ണമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ കൊച്ചു സംസ്ഥാനമായ മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ച് സ്വന്തമായ സ്വാധീനത്തില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡില്‍ നാലുപേരെ ചാക്കിട്ടു പിടിച്ചാണ് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം തന്നെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദവിക്കുള്ള കടിപിടിയാണ് തുടങ്ങിയത്. പഞ്ചാബില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. ഗോവയില്‍ ഭരണം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ 403 അസംബ്ലി സീറ്റുള്ള യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് 27 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അജിത്സിങ്ങിന്റെ പാര്‍ടി കൂടെയുണ്ടായിട്ടും രാഹുല്‍ഗാന്ധിയും പ്രിയങ്കയും യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പരാജയത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. റെയില്‍വേ കടത്ത്കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രാകൂലി 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. പരാജയത്തിന്റെ മുഖ്യകാരണം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരിച്ചറിഞ്ഞു. എന്നിട്ടും വീണ്ടും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന നടപടിയാണ് സ്വീകരിച്ചത്.

മുതലാളിത്തത്തെ ബാധിച്ച ആഴമേറിയ സാമ്പത്തികക്കുഴപ്പത്തില്‍ നിന്നോ അതിനെതിരായ ബഹുജന സമരങ്ങളില്‍ നിന്നോ യാതൊരുപാഠവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മറുഭാഗത്തുള്ളത് വര്‍ഗീയ തീവ്രവാദശക്തിയായ ബിജെപിയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപിയും അംഗീകരിക്കുന്നത്. രണ്ടിനും എതിരായ ഒരു മൂന്നാംബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപം പ്രാപിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളു. അതിനുള്ള സാഹചര്യം വളര്‍ന്നുവരുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. അതിനാകട്ടെ ഇടതുപക്ഷ ശക്തികളില്‍ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എം ശക്തിപ്പെടണം. താല്‍ക്കാലികമായ തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. ബഹുജന പിന്തുണയും സംഘടനാശേഷിയും വര്‍ധിപ്പിക്കണം. അതിനുതകുന്നതാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര രേഖയും. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സഖാക്കള്‍ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജ്വലിക്കുന്ന ഓര്‍മ നമുക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കും.

*
വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക

ഇന്ന് ഇ എം എസ് ദിനം

ഇന്ന് ഇ എം എസ് ദിനം: ആ ധിഷണാപ്രകാശം കാസ്മിയുടെ ജീവിതോര്‍ജം

കമ്യൂണിസ്റ്റുകാരുടെ മതവിരോധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന മുസ്ലിംലീഗുകാര്‍ക്കും സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെപ്പറ്റി വിതണ്ഡവാദങ്ങള്‍ നിരത്തുന്ന അതിവിപ്ലവകാരികള്‍ക്കും മുന്നില്‍ കാസ്മി പകച്ചുനില്‍ക്കാറില്ല. വിദേശമൂലധനത്തെക്കുറിച്ച്, ഫാസിസത്തിന്റെ ഭീഷണിയെക്കുറിച്ചും കുതിരക്കച്ചവട രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം യുക്തിപരമായും രാഷ്ട്രീയ നയത്തിലടിയുറച്ചും ഈ അറുപതുകാരന്‍ വിശദീകരിക്കും. എല്ലാത്തിനും മറുപടി ഇഎംഎസിനെ ഉദ്ധരിച്ചാകുമ്പോള്‍ എതിരാളിക്കും പാര്‍ടിവിരുദ്ധര്‍ക്കും മൊഴിമുട്ടും. എല്ലാകാലത്തിനുമുള്ള ഇ എംഎസിന്റെ ഉത്തരങ്ങളും പ്രതികരണങ്ങളും സൂക്ഷിച്ചും വായിച്ചും ആശയത്തെളിമയോടെ നീങ്ങുകയാണ് കാസ്മി. രാഷ്ട്രീയ നിലപാടുകളില്‍ , നയപരമായ വിഷയങ്ങളില്‍ ഇഎംഎസിന്റെ മറുപടികളുമായിറങ്ങിയ "ചിന്ത"യുടെ കോപ്പികള്‍ , ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമടക്കം ഇഎംഎസിന്റെ വിശിഷ്ട ഗ്രന്ഥങ്ങള്‍ , ഇ എം എസ് കൃതികളുടെ വിപുലമായ ശേഖരം....കോഴിക്കോട് പുതിയങ്ങാടിയിലെ എന്‍ പി കാസ്മി(കാസിം, വെള്ളയില്‍) ഇ എം എസിലൂടെ ഇന്നും ഉണര്‍വും ഉന്മേഷവും താണ്ടുകയാണ്. ആ മഹാധിഷണ ചൊരിഞ്ഞ പ്രകാശം രാഷ്ട്രീയ-സാംസ്കാരികപ്രവര്‍ത്തനത്തിന് ഊര്‍ജമാക്കി മാതൃകയാവുകയാണ് ഈ സഖാവ്.

1976 ഡിസംബര്‍ മുതലുള്ള ചിന്തയിലെ ചോദ്യോത്തരങ്ങള്‍ സമാഹരിച്ചിട്ടുണ്ട് കാസ്മി. 72 ഒക്ടോബര്‍ ആറിനായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി: ഇ എം എസ് എന്ന കോളം ചിന്തയില്‍ തുടങ്ങിയത്. ഇ എം എസിന്റെ ഈ കോളത്തില്‍ ഏറ്റുവുമധികം സംശയങ്ങള്‍ ഉന്നയിച്ചയാളും ഒരുപക്ഷേ കാസ്മിയാകാം. 27 ചോദ്യങ്ങള്‍ക്ക് ഇ എം എസ് ചിന്തയിലൂടെ കാസ്മിക്ക് ഉത്തരം നല്‍കിയിട്ടുണ്ട്. 78 ജൂണ്‍ ഒമ്പതിനായിരുന്നു ആദ്യചോദ്യം. ദേശാഭിമാനി വാരികയില്‍ തായാട്ട് ശങ്കരന്‍ എഴുതിയ നിലപാട് പാര്‍ടി നിലപാടാണോ എന്നായിരുന്നു ചോദ്യം. ദേശീയവ്യക്തിത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ലേഖനത്തില്‍ കമ്യൂണിസ്സ്പാര്‍ടി ഭാഷാസംസ്ഥാനങ്ങളെക്കുറിച്ചുള്ള നയംമാറ്റിയത് റഷ്യന്‍ ഇടപെടലിനെ തുടര്‍ന്നാണെന്ന് തായാട്ട് പരാമര്‍ശിച്ചതായിരുന്നു ചോദ്യത്തിനടിസ്ഥാനം. സാംസ്കാരികവിപ്ലവം, രണ്ടാംലോകയുദ്ധവും പാര്‍ടിയും, യുക്തിവാദികളും മതവിശ്വാസവും, ഐക്യമുന്നണി സംവിധാനം, വലതുകമ്യൂണിസ്റ്റുകാരുടെ നയം തുടങ്ങി ഒരുകാലഘട്ടത്തിലെ സജീവചര്‍ച്ചകളായിരുന്ന രാഷ്ട്രീയവിഷയങ്ങള്‍ക്ക് കാസ്മി ഇ എം എസില്‍ നിന്ന് ഉത്തരംതേടിയിട്ടുണ്ട്. എന്‍ പി കാസിം, വെള്ളയില്‍ എന്ന പേരിലാണ് കാസ്മിയുടെ ചോദ്യങ്ങള്‍ ചിന്തയില്‍ വന്നത്.

ഇഎംഎസ് പത്രാധിപരായി 1960ല്‍ തിരുവനന്തപുരത്തുനിന്ന് പുറത്തിറങ്ങിയ താത്വികമാസിക "കമ്യൂണിസ്റ്റ്", 1951ല്‍ പ്രസിദ്ധീകരിച്ച "മാര്‍ക്സിസ്റ്റ് മാസിക" എന്നിങ്ങനെ അമൂല്യങ്ങളായ അപൂര്‍വ പ്രസിദ്ധീകരണങ്ങളും കാസ്മിയുടെ പുതിയങ്ങാടിയിലെ വീട്ടിലുണ്ട്. ഇസ്ലാം-ക്രൈസ്തവ മതഗ്രന്ഥങ്ങളുടെ വിപുലശേഖരവും സ്വന്തമായുള്ള കാസ്മി മാപ്പിളപ്പാട്ടുകളും മറ്റും ഇമ്പത്തോടെ ചൊല്ലുന്ന നല്ലൊരു സഹൃദയനുമാണ്. എല്‍ഐസിയില്‍നിന്ന് കഴിഞ്ഞമാസം വിരമിച്ചു. സിപിഐ എം മെമ്പറും വെള്ളയില്‍ ഗാന്ധിറോഡിലെ സെക്കുലര്‍ വോയ്സിന്റെ സെക്രട്ടറിയുമാണ്. 20-ാം പാര്‍ടികോണ്‍ഗ്രസിന്റെ ചരിത്രപ്രദര്‍ശന നടത്തിപ്പിന് നേതൃത്വം നല്‍കി കോഴിക്കോട്ടെ പ്രദര്‍ശന നഗരിയിലാണിപ്പോള്‍ . ഇ എം എസ് കൃതികളും അപൂര്‍വ പുസ്തകങ്ങളുമടങ്ങുന്ന ശേഖരം പാര്‍ടിയുടെ കീഴിലുള്ള പഠനഗവേഷണകേന്ദ്രത്തിന് സമ്മാനിച്ച് സംരക്ഷിക്കണമെന്നാണ് കാസ്മിയുടെയും ജീവിതസഖി ഫാത്തിമ ടീച്ചറുടെയും ആഗ്രഹം

എസ്എഫ്ഐ നേതാവിനെ കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊന്നു

എസ്എഫ്ഐ നേതാവിനെ കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊന്നു


എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ(25) കോണ്‍ഗ്രസ് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചുനില്‍ക്കുകയായിരുന്ന അനീഷിനെ ഇരുളിന്റെ മറവിലെത്തിയ സംഘം പിന്നില്‍നിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ അനീഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ എം കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറി വള്ളാംതടത്തില്‍ രാജന്റെ മകനാണ്. സബിതയാണ് അനീഷിന്റെ അമ്മ. സഹോദരങ്ങള്‍ : അജി, അമ്പിളി.

ഞായറാഴ്ച വൈകിട്ട് ആറരയോടെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റിലെ തമിഴ് തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചിരുന്നു. തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച വിവരമറിഞ്ഞെത്തിയതാണ് അനീഷ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെതുടര്‍ന്ന് ഈ മേഖലയില്‍ തമിഴ്തൊഴിലാളികളെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ലയങ്ങളില്‍ വിശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് അക്രമികളെത്തി സംഘര്‍ഷമുണ്ടാക്കിയത്. മര്‍ദനത്തില്‍ പരിക്കേറ്റ കാമാക്ഷിവിലാസം സഫര്‍ഹില്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ രങ്കയ്യ, അന്‍പ്, ഈശ്വരന്‍ , പളനി, അനന്തമ്മ, രാമത്തായി എന്നിവരെ നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥികളെ ഒരു നിമിഷം

മനഃസാക്ഷിയെ വേട്ടയാടുന്ന ചിത്രം


ബിനായക് സെന്‍
ബിനായക് സെന്‍
കൊച്ചി ലോ കോളേജില്‍ സെമിനാറിനെത്തിയ ഡോ ബിനായക് സെന്നിനെ ഇന്നലെ ഒരു വിദ്യാര്‍ഥി സംഘടന ‘ഗോ ബാക്ക്’ വിളികളുയര്‍ത്തി പ്രതിഷേധം അറിയിച്ചത് ഒട്ടേറെ ചിന്തകള്‍ക്ക് ഇടം നല്‍കുന്നുണ്ട്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നനിലയില്‍ ധാതുസമ്പത്തിനെ കൊള്ളയടിക്കുന്ന കമ്പനികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിനെതിരെയും പൊതുജനവികാരം ഇളക്കിവിട്ടതാണ് ബിനായക് സെന്‍ എന്ന മനുഷ്യനെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത് എന്നാണ്  മുഖ്യധാരാ മാധ്യമങ്ങള്‍ നമുക്ക് നലകുന്ന വിവരം.
നമ്മുടെ സമൂഹമനഃസാക്ഷിയെ പീഡിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ഛത്തിസ്ഗഢിലെ റായ്പൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ചശേഷം ഒരു പൊലീസ് വാഹനത്തില്‍ ഇരിക്കുന്ന ഡോ. ബിനായക്‌സെന്‍. ആ കറുത്ത ഡിസംബര്‍ ദിനം അവിടെയുണ്ടായിരുന്ന ഒരു നിരീക്ഷകന്‍ ഓര്‍ക്കുന്നു: സെന്‍ തീര്‍ത്തും പരാജിതഭാവത്തിലായിരുന്നു. 2007-2009 കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചിത്രത്തിലെന്നപോലെതന്നെ സെന്നിന്റെ കൈ പൊലീസ് വാനിന്റെ അഴിയിട്ട ജനലില്‍ വിശ്രമിക്കുന്നു. പക്ഷേ, ഇത്തവണ അദ്ദേഹം മുമ്പത്തെപ്പോലെ വാനിനുപുറത്തെ ലോകത്തിലേക്കല്ല, നേരേ മുന്നിലേക്കാണു നോക്കുന്നത്. അദ്ദേഹത്തിന്റെ നോട്ടം ആകെ മൂടിയിരിക്കുന്നു. നിരാശ നിറഞ്ഞ കണ്ണുകള്‍. മനസ്സില്‍ അദ്ദേഹം അപ്പോള്‍ത്തന്നെ തനിക്കുചുറ്റം ഉയരാനിരിക്കുന്ന തടവറയുടെ മതിലുകള്‍ കാണുന്നുണ്ടായിരുന്നിരിക്കണം.
ഛത്തിസ്ഗഢിലെ സാഹചര്യങ്ങള്‍ നന്നായി അറിയുന്നവര്‍ പലവട്ടം പറഞ്ഞ കാര്യമാണ്. ഛത്തിസ്ഗഢില്‍ സര്‍ക്കാര്‍, പൊലീസ്, നീതിപീഠം എന്നിവ തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. അതു പ്രവര്‍ത്തിക്കുന്നത് വ്യാപാരതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്. അതിന്റെ കഴുകന്‍നോട്ടം ഡോ. ബിനായക്‌സെന്നിനുമേല്‍ പതിഞ്ഞിട്ട് കുറച്ചുകാലമായി. ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് അദ്ദേഹം ഭരണകൂടപ്രായോജകത്വമുള്ള സാല്‍വ ജുദും എന്ന തെമ്മാടിക്കൂട്ടത്തെ തുറന്നുകാട്ടുന്നതില്‍ ഒരു പ്രധാനപങ്ക് വഹിച്ചിരുന്നു. നക്‌സലൈറ്റുകള്‍ക്കെതിരെ സ്വേഛയാ രൂപപ്പെട്ട ഒരു ജനകീയപ്രതിരോധസംഘം എന്നാണ് സര്‍ക്കാര്‍ സാല്‍വ ജുദുമിനെ വിശേഷിപ്പിക്കുക. അത് ഛത്തിസ്ഗഢിലെ ആദിവാസിമേഖലകളില്‍ കൊലവിളിച്ചു നടക്കുകയും അനവധി ഗ്രാമീണരെ കൊല്ലുകയും അതിലധികം പേരെ അഭയാര്‍ത്ഥിപാളയങ്ങളിലേക്കു തുരത്തിയോടിക്കുകയും ചെയ്തു. അങ്ങനെ സര്‍ക്കാര്‍ ബലംപ്രയോഗിച്ച് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടി? ധാതുസമ്പന്നമായ ആ പ്രദേശങ്ങള്‍ കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്ന ഖനി-നിര്‍മ്മാണ താല്‍പര്യങ്ങള്‍ക്കുവേണ്ടി. ഭരണകൂടം അക്രമത്തിലൂടെ സ്വകാര്യമൂലധനത്തിനു കൂട്ടുനില്‍ക്കുന്നു എന്ന് ഡോ. ബിനായക് സെന്‍ പറഞ്ഞു. അദ്ദേഹം ആ നിലപാടിനെ അപലപിച്ചു. ഇതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ ശത്രുവാക്കിയത്, എന്തുവിലകൊടുത്തും നിശ്ശബ്ദനാക്കപ്പെടേണ്ടവനാക്കിയത്. ഛത്തിസ്ഗഢ് പൊലീസിന് ഡോ. സെന്നിനോട് അതിന്റേതായ കണക്കുതീര്‍ക്കാനുണ്ടായിരുന്നു. പൊലീസിന്റെ ഏറ്റുമുട്ടലുകള്‍, മറ്റ് അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതുമുതല്‍ ഡോ. സെന്‍ അവരുടെ കണ്ണില്‍കരടായി മാറിയിരുന്നു. സിമകളില്‍ കാണുന്നതിലും ഭീകരമായി പോലീസ് ബിനായക് സെന്നിനെതിരെ തെളിവുകള്‍ സൃഷ്ടിച്ചു. കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
വാര്‍ത്താചാനലുകളില്‍ ഡോ. സെന്‍ വിചാരണ ഒരു വിഷയമായി. അത് അന്തര്‍ദ്ദേശീയശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ കുടുംബാംഗങ്ങള്‍ വിചിത്രമായ ഒരു അവസ്ഥയിലായി. അദ്ദേഹത്തിനെതിരായ ശിക്ഷാവിധി ഉണര്‍ത്തിവിട്ട ഞെട്ടലും പ്രതിഷേധവും അന്തര്‍ദ്ദേശീയമാനങ്ങള്‍ കൈവരിച്ചതില്‍ മാപ്പുപറയേണ്ട ഗതികേടിലായി, അവര്‍. ഇന്ത്യയുടെ നീതിവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊ്യുാണോ അന്തര്‍ദ്ദേശീയപിന്തുണ തേടിയത് എന്ന് സി.എന്‍.എന്‍.-ഐ.ബി.എന്‍. മാത്രമല്ല, മറ്റു ചാനലുകളും ഡോ. ഇലീന സെന്നിനോട് ചോദിച്ചു. നോബെല്‍ പുരസ്‌കാരജേതാക്കളാരും താന്‍ അഭ്യര്‍ത്ഥിച്ചതിനനുസരിച്ചല്ല പ്രവര്‍ത്തിച്ചതെന്നും താന്‍ അവരെ അതിനായിസമീപിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെ അവര്‍ക്ക് പറയേണ്ടിവന്നതുതന്നെ നാണക്കേട്. വസ്തുതകള്‍ പരിശോധിക്കുക. ഡിസംബര്‍ 24ന് ഡോ. ബിനായക് സെന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം വിചാരണയുടെ നടപടിക്രമങ്ങള്‍ പരസ്യനിരീക്ഷണത്തിലായിരുന്നു. വാദിഭാഗം ‘തെളിവുകള്‍’ കെട്ടിച്ചമച്ചതും പീയൂഷ് ഗുഹ എന്ന സഹസന്ദേശവാഹകനെ അറസ്റ്റ് ചെയ്ത തീയതി, സ്ഥലം എന്നീ പ്രധാനകാര്യങ്ങളിലെ പൊരുത്തക്കേടുകളും പരിഹാസ്യമാകുംവിധമുള്ള തെറ്റായ അനുമാനങ്ങളും എല്ലാം ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. വിശ്വസനീയരായ നിരീക്ഷകര്‍തന്നെ ഡോ. ബിനായക് സെന്നിന് ജീവപര്യന്തം ശിക്ഷവിധിച്ച റായ്പൂര്‍ കോടതിയെ വിശേഷിപ്പിച്ചത് കങ്കാരുകോടതി എന്നാണ്.
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് സുപ്രീംകോടതി ബിനായക് സെന്നിന് ജാമ്യം അനുവദിച്ചത്. ഇന്നത്തെ സാഹസാഹചര്യത്തില്‍ ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ വളരെ എളുപ്പമാണ്. ഒരുപക്ഷേ ബിനായക് സെന്നിനെതിരെയുള്ള മുദ്രാവാക്യം വിളികളില്‍ സത്യമുണ്ടായിരിക്കാം.. എന്നാല്‍ പരമോന്നത നീതിപീഠം കുറ്റവാളിയെന്നു വിധിക്കുന്നതുവരെ ഈ മനുഷ്യനെ നമുക്ക് ക്രൂശിക്കാതിരിക്കാം.

Saturday, 17 March 2012

നിന്നെക്കാണാന്‍ എന്നെക്കാളും…

നിന്നെക്കാണാന്‍ എന്നെക്കാളും…


.
.
ആധിക്യംകൊണ്ടു മടുപ്പിക്കുന്ന ഒന്നായി പാട്ട് മാറി എന്ന് മിലാന്‍ കുന്ദേര എവിടെയോ എഴുതി. ശരിയാണ്. വീട്ടില്‍ , പാതയില്‍ , വാഹനത്തില്‍ , എന്തിന് ഓഫീസില്‍പ്പോലും ഇന്നു പാട്ടുണ്ട്. അന്യന്റെ ശബ്ദം, അപരശബ്ദം എന്നതു പാട്ടായി മാറി. പാട്ട് ഒരു ഒച്ചയായി എന്നതാണ് ഈ കാലഘട്ടത്തിലെ ഒരു സാംസ്‌കാരിക പരിണാമം. അത് സദാ എല്ലാ മനുഷ്യരെയും ചുറ്റിക്കൊണ്ടിരിക്കുന്നു. വായന ഗ്രന്ഥശാലകളില്‍നിന്നും സ്വകാര്യസ്ഥലത്തേക്കു മാറിയപോലെ പാട്ടും നമ്മുടെ ചെവിയിലേക്കു സ്വകാര്യമായി കുടിയേറിയിരിക്കുന്നു. പരമ്പരാഗത പണിസ്ഥലങ്ങളില്‍നിന്നും സിനിമാ തിയ്യേറ്ററിലേക്കും ടി.വി.യിലേക്കും എഫ്.എം. നിലയങ്ങളിലേക്കും മൊബൈല്‍ ഫോണിലേക്കും ഐപോഡിലേക്കും ഉള്ള പാട്ടിന്റെ കൂടുമാറല്‍ ഒരുപക്ഷേ, ‘സ്വകാര്യവത്കരണ’ത്തിന്റെ ഈ ചരിത്രത്തെ വരച്ചുകാണിക്കുന്നു. നമ്മുടെ പൊതുസ്ഥലങ്ങളില്‍ ഇയര്‍ഫോണും തിരുകി ‘നമുക്കിടയിലെന്നാലും മറ്റൊരിടത്ത്’ വസിക്കുന്ന ചെറുപ്പക്കാരന്‍/ചെറുപ്പക്കാരി ദൈനംദിന ബിംബമായി.
മധുരംപുരണ്ട വാക്കുകള്‍ക്ക് സഞ്ചരിക്കാനുള്ള ചാലകത ശരീരം ആര്‍ജ്ജിച്ചിരിക്കുന്നു. ഗാനത്തിന്റെ അതിചാലക മാധ്യമമാണ് ഇന്ന് ആണ്‍പെണ്‍ശരീരങ്ങള്‍ . വൃദ്ധശരീരങ്ങള്‍മാത്രം അതിന്റെ അര്‍ദ്ധചാലക ശരീരങ്ങളുമായി ഉഴറി നീങ്ങുന്നു.  ൗ സന്ദര്‍ഭത്തിലാണ് എന്റെ പ്രിയ സുഹൃത്ത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ ‘നിന്നെക്കാണാന്‍ എന്നെക്കാളും’ എന്ന ‘പാട്ടുപുസ്തകം’ ഇറങ്ങുന്നത്. പാട്ടിന്റെ വരമൊഴി നമുക്ക് അപരിചിതമല്ല. പാട്ടുപുസ്തകങ്ങളുടെ ഒരു വലിയ ചരിത്രം നമുക്കുണ്ട്. എങ്കിലും ഈ സന്ദര്‍ഭത്തില്‍ അത് ഒരു അത്ഭുതംതന്നെയാണ്. അതിനുകാരണം ഇന്നത്തെ പാട്ടുകള്‍–സിനിമ, ആല്‍ബം, പരസ്യ ജിംഗിളുകള്‍, മുദ്രാവാക്യങ്ങള്‍–വാക്കില്‍ ഊന്നുന്നവയല്ല. ദര്‍ശനഭാരം താങ്ങാനുള്ള ശക്തി അവയ്ക്കില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ സംസ്‌കാരത്തിലല്ല അവ ഊന്നുന്നത്. ചിട്ടപ്പെടുത്തിയ ഒരു ശബ്ദവ്യവഹാരത്തില്‍ നിറയാനുള്ള കോപ്പുമാത്രമാണ് ഇന്നു പദങ്ങള്‍. ശബ്ദങ്ങളാണ് പാട്ടിന്റെ അടിസ്ഥാനം. അതുകൊ്യുുതന്നെ അച്ചടിമാധ്യമത്തില്‍ അവയ്ക്കു സാംഗത്യമേയില്ല.
ഏങ്ങ്യുിയൂര്‍ ചന്ദ്രശേഖരന്റെ ഗാനങ്ങള്‍ അതല്ല എന്ന് ഈ പുസ്തകം തെളിയിക്കുന്നു. ശബ്ദങ്ങളുണ്ട്്, ഈണങ്ങളുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ അവയില്‍ വാക്കുകളുമു്യു്. വെറും വാക്കുകളല്ല. ആകാരവും പ്രകൃതിയുമുള്ള വാക്കുകള്‍. അപ്പോള്‍ ‘അനുവാചകനെ’ (കേള്‍വിക്കാരനല്ല) സംബന്ധിച്ചിടത്തോളം പാട്ടിന്റെ അപരത്വമെന്നത് ശബ്ദത്തിന്റെ അപരത്വം മാത്രമല്ല. തന്റെ ശരീരത്തിന്റെ ചാലകത ശബ്ദചാലകത മാത്രമല്ല, അര്‍ത്ഥത്തിന്റെയും ദര്‍ശനത്തിന്റെയും ചാലകതകൂടിയാണ്. മനുഷ്യന്‍ ചെവിമാത്രമല്ല, കയ്യുംകാലും ഉടലും തലയുള്ള അസ്തിത്വമാണ്. സങ്കടവും പ്രതിഷേധവും ഒരുമിച്ച് അനുഭവിക്കുന്ന ഒരു സത്ത അയാള്‍ക്ക്/അവള്‍ക്കുണ്ട്. പാട്ടിന്റെ സമകാലികചരിത്രത്തില്‍ അതൊരു പ്രധാനപ്പെട്ട സംഗതിയാണ്.
എങ്ങനെയാണതു പ്രധാനപ്പെട്ട സംഗതിയാകുന്നത്? ഒന്നാമത്തെ കാര്യം അതിനുള്ളിലെ

നിന്നെക്കാണാന്‍ എന്നെക്കാളും
നിന്നെക്കാണാന്‍ എന്നെക്കാളും
ബഹുശബ്ദവിന്യാസമാണ്. കേരളത്തിലെ ലക്ഷക്കണക്കിനു കണ്ഠങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയും കോടിക്കണക്കിന് ചെവികള്‍ ഏറ്റുവാങ്ങുകയും ചെയ്ത ‘നിന്നെക്കാണാന്‍’ എന്ന പാട്ട് എടുത്ത് പരിശോധിക്കാം. അത് ഏക ഭാഷണമല്ല. സംഭാഷണമാണ്. ഈ സംഭാഷണം നിര്‍വഹിയ്ക്കുന്നത് സ്ത്രീകളാണ്. നല്ലപെണ്ണും കുഞ്ഞിപ്പെണ്ണും തമ്മിലുള്ള സംഭാഷണമാണത്. നല്ലപെണ്ണ് കുഞ്ഞിപ്പെണ്ണിനോടു ചോദിക്കുന്നത്, കുഞ്ഞിപ്പെണ്ണിനെ കെട്ടാന്‍ ആളുവരാത്തതിനെക്കുറിച്ചാണ്. നിയോ ക്ലാസിക്ക്, റൊമാന്റിക് കാലത്തെ സൗന്ദര്യസങ്കല്പത്തിന് അനുസരിച്ചുള്ള ലക്ഷണങ്ങളൊന്നും കുഞ്ഞിപ്പെണ്ണിനില്ല. എങ്കിലും ‘എന്നെക്കാളും സുന്ദരിയാണ്’ കുഞ്ഞിപ്പെണ്ണെന്നത് നല്ലപെണ്ണ് ഊന്നിപ്പറയുന്നു്യു്. പേര് സൂചിപ്പിക്കുമ്പോലെ ‘നല്ല’ പെണ്ണാണ് ‘നല്ലപെണ്ണ്’. നിഷകളങ്ക. വിവാഹമെന്നത് ആണ്‍-പെണ്‍ ആകര്‍ഷണത്തിന്റെ ജൈവപരിണാമമായിട്ടാണ് ‘നിഷ്‌കളങ്കയായ’ നല്ലപെണ്ണ് വായിക്കുന്നത്. അത് സ്വത്തുടമാവസ്ഥാവകാശത്തിലും അതിന്റെ കൈമാറ്റത്തിനുംവേ സമൂഹം ഒരുക്കിയ ഒരു തിരക്കഥയായിട്ടല്ല. ആ അര്‍ത്ഥത്തില്‍ കുഞ്ഞിപ്പെണ്ണിന്റെ ഉത്തരം ഒരുതരം പഠിപ്പിക്കലാണ്.
‘എന്നെക്കാണാന്‍ വന്നോര്ക്ക്
പൊന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല
പുരയിടവും ബോധിക്കില്ല’
എന്ന ഉത്തരം നല്ലപെണ്ണിന്റെ ‘നിഷ്‌കളങ്കത’ ഭേദിക്കാന്‍ കരുത്തുള്ളതാണ്. എന്നാല്‍ ‘ആണൊരുത്തന്‍ വന്നില്ലെങ്കിലും അരിവാളു്യു് ഏന്‍ കഴിയും’ എന്ന കരുത്താണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. അത് നമുക്ക് മറ്റൊരിടത്ത് ചര്‍ച്ച ചെയ്യാം.
ആരാണ് ഈ നല്ലപെണ്ണ്? വര്‍ഗ്ഗപരമായി കുഞ്ഞിപ്പെണ്ണിനേക്കാള്‍ ഉയര്‍ന്നുനില്ക്കുന്ന ഒരാളാണ് അവര്‍ എന്ന് ഈ കവിത സൂചന നല്കുന്നുണ്ട്. ഒരുപക്ഷേ, ജാതിശ്രേണിയിലും നല്ലപെണ്ണ് മുന്നിട്ടു നില്ക്കുന്നു്യു്. അവരുടെ ‘നിഷ്‌കളങ്കത’ അതിനാല്‍ത്തന്നെ സ്വാഭാവികമല്ല. വര്‍ഗ്ഗപരമായും ജാതീയവുമായുള്ള ‘സവര്‍ണ്ണത’യാണ് അവരുടെ കൈമുതല്‍ . അവര്‍ക്ക് സ്വാഭാവികമായും സംഭവിച്ച കാര്യങ്ങള്‍ , അല്ലെങ്കില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമായും സംഭവിക്കേണ്ട കാര്യങ്ങള്‍ , കുഞ്ഞിപ്പെണ്ണിന് എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതാണ് അവരുടെ അത്ഭുതം. അവരുടെ ഉത്തരങ്ങളില്‍നിന്നാണ് കുഞ്ഞിപ്പെണ്ണിന്റെ ജീവിതത്തിലെ ചോദ്യങ്ങള്‍ അവരുണ്ടാക്കുന്നത്. കുഞ്ഞിപ്പെണ്ണിനെപ്പോലുള്ളവരുടെ ‘സവിശേഷ സ്വാഭാവികത’ അവര്‍ക്ക് മനസ്സിലാകുന്നേയില്ല. കുഞ്ഞിപ്പെണ്ണിന്റെ ഉത്തരങ്ങള്‍ അവരുടെ ആകാംക്ഷയെ ശമിപ്പിച്ചോ എന്ന് നമുക്കറിയില്ല. കാരണം, കുഞ്ഞിപ്പെണ്ണിന്റെ ഉത്തരങ്ങള്‍ക്കുശേഷമുള്ള നല്ലപെണ്ണിന്റെ പ്രതികരണങ്ങളിലേക്കു പാട്ട് നീളുന്നില്ല. ശമിച്ചിട്ടു്യുാവാന്‍ വഴിയില്ല. കുഞ്ഞിപ്പെണ്ണിന്റെ ധിക്കാരമോ തട്ടുത്തരമോ ആയി അതിനെ എടുത്തില്ലെങ്കില്‍പ്പോലും അത്ര വേഗം തീരുന്നതല്ല ആ ‘വിനിമടതടസ്ഥം’.
വര്‍ഗ്ഗ, വര്‍ണ്ണശ്രേണികളില്‍ മുകളിലും താഴെയുമുള്ള ആണുങ്ങള്‍ തമ്മിലുള്ള സമാന സംഭാഷണരംഗം ഒന്നു സങ്കല്പിച്ചു നോക്കുക രസാവഹമായിരിക്കും. ആ പാട്ട് ഇങ്ങിനെയായിരിക്കില്ല. വലിയ അഹംഭാവങ്ങളുടെയും വ്യക്തിഗത സംഘര്‍ഷങ്ങളുടെയും ഒരിടമായി അത് മാറും. കുറ്റപ്പെടുത്തലുകളുടെയും വെല്ലുവിളികളുടെയും രംഗം. ഈ പാട്ടിനെ പ്രസക്തമാക്കുന്ന ഒരിടം അതുകൂടിയാണെന്നു തോന്നുന്നു. നല്ലപെണ്ണിന്റെ ‘നിഷ്‌കളങ്കത’യില്‍ വര്‍ഗ്ഗ-വര്‍ണ്ണ പദ്ധതികള്‍ നിര്‍മ്മിച്ചുതരുന്ന ‘സ്വാഭാവികത’കള്‍ ഉള്ളപ്പോള്‍ത്തന്നെ അഹംഭാവമില്ലായ്മകൂടി അതില്‍ നിറഞ്ഞുനില്ക്കുന്നുണ്ടെന്ന് ഓര്‍ക്കുക. തന്റെ ‘വര്‍ഗ്ഗ-വര്‍ണ്ണ വൈശിഷ്ട്യം’ അരക്കിട്ടുറപ്പിക്കാനല്ല നല്ലപെണ്ണ് കുഞ്ഞിപ്പെണ്ണിനോടു ചോദ്യങ്ങളും സംശയങ്ങളും ആരായുന്നത്. ചോദ്യങ്ങളെ നേരിട്ടെതിര്‍ത്ത് നല്ലപെണ്ണിനെ കുഞ്ഞിപ്പെണ്ണ് കീഴടക്കുന്നുമില്ല. ഒരു മൂന്നാം മാനത്തിലേക്കാണ് ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ എത്തിപ്പെടുന്നത്. ഒരുപക്ഷേ, പുരുഷലോകത്തിലല്ലാതെ, അതിന്റെ ബലതന്ത്രങ്ങള്‍ക്ക് പുറത്ത്, ഒരു വിനിമയലോകവും അതിന്റെ സാംസ്‌കാരികപരിണതികളും രൂപപ്പെടാം എന്നതാണ് ഇതിന്റെ സൗന്ദര്യ ശാസ്ത്രപരമായ ‘സംഗീതം’.
പൊന്നും നോക്കി മണ്ണും നോക്കി
എന്നെ കെട്ടാന്‍ വന്നില്ലേലും
ആണൊരുത്താന്‍ ആശ തോന്നി
എന്നെ കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ല പെണ്ണേ
അരിവാളു ഏന്‍ കഴിയും.
ഇല്ലേലെന്താ നല്ല പെണ്ണേ
അരിവാളുണ്ട് ഏന്‍ കഴിയും.
ഇത് ഒരു സാംസ്‌കാരിക പ്രതിരോധമാണ്. ഇത്രയും നേരം വര്‍ഗ്ഗ-വര്‍ണ്ണ പ്രത്യയങ്ങള്‍ക്കുള്ളില്‍മാത്രം നിന്നിരുന്ന ലിംഗപ്രശ്‌നം ഇതോടെ ഒരു പുതിയ മാനത്തിലേക്കുയരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണ് എന്നത് താരതമ്യേന ‘പുതിയ പ്രശ്‌ന’മാണ്. നാടന്‍ പാട്ടിന്റെ ‘മൗലിക വാദ’ങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്ന്. ഒരുപക്ഷേ, ഈ തിളക്കമാണ്, ഈ പുതിയ പ്രശ്‌നമാണ് അതിന്റെ സംഗീതത്തെ, നാടകീയതയെ ഒക്കെ നിര്‍ണ്ണയിക്കുന്നതെന്ന ബോധം കിട്ടാതെപോകുന്ന ആസ്വാദനം അത്ര ആശ്വാസ്യമല്ല. അത് സാധ്യമാണെങ്കില്‍പ്പോലും.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെ എനിക്കു വര്‍ഷങ്ങളായി അറിയാം. വാടാനപ്പിള്ളി ക്ഷേത്രമൈതാനത്തിരുന്ന് പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ‘നിന്നെക്കാണാന്‍’ ചന്ദ്രു പാടിത്തന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ആ പാട്ട് കേരളത്തിലാകെ നീറിപ്പിടിക്കാന്‍ കുന്ദേര പറയുന്ന പാട്ടാധിക്യത്തിന്റെ യുഗം വേണ്ടിവന്നു. പക്ഷേ, പാട്ടാധിക്യത്തിന്റെ യുഗത്തില്‍ അര്‍ത്ഥത്തിന്റെയും ദര്‍ശനത്തിന്റെയും മാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് ഇതിനെ പ്രസക്തമാക്കുന്നത്. സാംസ്‌കാരികപ്രതിരോധബോധം ഉയര്‍ത്തിപ്പിടിച്ച് ആ പാട്ട് അതിന്റെ തന്നെ ജനകീയതയ്ക്കുനേരേ പോരാടുന്നതിന്റെ സങ്കീര്‍ണ്ണസന്ദര്‍ഭത്തെയാണ് നാം വീക്ഷിക്കുന്നത്. മാത്രമല്ല, സ്ത്രീധന നിരോധനത്തിനുവേണ്ടിയുള്ള ഒരു പ്രബോധന ഗാനസന്ദര്‍ഭത്തില്‍നിന്നും,വരമൊഴിയാകുന്നതോടെ ഈ പാട്ട് രക്ഷപ്പെടുന്നു. വര്‍ഗ്ഗത്താലും വര്‍ണ്ണത്താലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ ആന്തരസത്തയില്‍നിന്നു വരുന്ന വരികള്‍ പ്രബോധന സാഹിത്യത്തിന്റെ ജനകീയസമവാക്യത്തില്‍നിന്നും എത്രയോ അകലെയാണ്. മാത്രമല്ല, ഇതോടെ ഈ പാട്ടിന്റെ കര്‍ത്തൃത്വം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനു ലഭിക്കുകയും ചെയ്യുന്നു. പലപ്പോഴും പരമ്പരാഗത ‘നാടന്‍പാട്ടാ’യാണ് പലപല അവതരണങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇത് കൈകാര്യം ചെയ്യുപ്പെടുന്നത്. ഞങ്ങളൊന്നിച്ചു പങ്കെടുത്ത വേദികളില്‍വച്ച് ഈ പുസ്തകത്തിലെ നിരവധി പാട്ടുകള്‍ കേള്‍ക്കാനും വായിക്കാനുമുള്ള സൗന്ദര്യ-സാംസ്‌കാരിക അനുഭവത്തിലൂടെ നിരവധി തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. ചന്ദീരാന്റെ ആട്ടവിളക്ക്, തെളിഞ്ഞേ…, കാലത്തിരുമുറ്റത്തൊരു…, പാട്ടുപഠിച്ചു പഴംപായേക്കെട്ടീ…, കുടമാറ്റം കാണുവാന്‍ ഞാന്‍ പോകുമ്പോള്‍…, ഈ പുസ്തകത്തിലെ മേല്‍പ്പാട്ടുകളൊക്കെ അതിന്റെ നറുംസ്വഭാവത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. പ്രേംപ്രസാദിനെപ്പോലെ ഒരു സുഹൃത്ത് തന്റെ ജനനയന എന്ന കൂട്ടായ്മ വഴി അവയെയൊക്കെ പ്രചരിപ്പിച്ചു. നാടന്‍പാട്ട് എന്ന സങ്കല്പനരൂപത്തില്‍ നിലനിര്‍ത്തി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എങ്ങനെ ‘അലകും പിടിയും’ മാറ്റി എന്നു പരിശോധിക്കലാണ് വായനക്കാരുടെ ധര്‍മ്മം എന്ന് ഞാന്‍ കരുതുന്നു. അതോടൊപ്പം വരമൊഴിയാകുന്ന പാട്ടുകള്‍ അതിന്റെതന്നെ വാമൊഴി പകര്‍പ്പിനോട് എങ്ങനെ പെരുമാറും എന്ന് നിരീക്ഷിക്കുന്നു.

നഗരം ചീഞ്ഞുനാറാതിരിക്കാന്‍

നഗരം ചീഞ്ഞുനാറാതിരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍

മാലിന്യനിര്‍മാര്‍ജ്ജനം ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വിളപ്പില്‍ശാലയിലെയും ലാലൂരിലെയും വടവാതൂരിലെയും ജനകീയപ്രതിരോധങ്ങള്‍ പെട്ടെന്ന് മുളച്ചുപൊങ്ങിയതല്ല. ഇന്ന് കേരളത്തില്‍ എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ തദ്ദേശവാസികളുടെ സംഘടിതമായ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള സംസ്‌കരണശാലകളുടെ പ്രവര്‍ത്തനം തൃപ്തികരമാകാത്തതുകൊണ്ടാണ് ഇത് വരുന്നത്. നിങ്ങളുടെ  മാലിന്യം ഞങ്ങളുടെ വളപ്പില്‍ തട്ടേണ്ട എന്നാണ് എതിര്‍പ്പിന്റെ സത്ത. വന്‍കിട സംരംഭങ്ങള്‍ ആകുമ്പോള്‍ ഈ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്.മാലിന്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ പ്രശസ്ത ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരന്‍ പങ്കുവെയ്ക്കുന്നു.
മാലിന്യം… അസ്ഥാനത്തുള്ള സമ്പത്ത്

വിളപ്പില്‍ശാലയിലെ ജനകീയപ്രക്ഷോഭം
വിളപ്പില്‍ശാലയിലെ ജനകീയപ്രക്ഷോഭം
മൗസെ ദൂങ്ങിന്റെ ഒരു വാക്യമാണ് മുകളില്‍ കൊടുത്തത്. ‘അസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സമ്പത്താണ് മാലിന്യം.’ എത്ര ശരി! പാടത്ത് അമൂല്യസമ്പത്തായി കാണുന്ന ചാണകം സ്വീകരണമുറിയില്‍ മാലിന്യം തന്നെ. വിരലില്‍ കിടക്കുമ്പോള്‍ വൈരമോതിരം സമ്പത്തുതന്നെ. വയറ്റിനകത്തുപെട്ടാലോ, മാരകമായ മാലിന്യവും. നഗരങ്ങളെ മാത്രം അലട്ടിയിരുന്ന ഖരമാലിന്യനിര്‍മാര്‍ജനപ്രശ്‌നം ഇന്ന് കേരളത്തിനെയാകെ കുഴയ്ക്കുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു. നഗരങ്ങളുടെ കൂടപ്പിറപ്പ് ആണ് മറ്റു പല പ്രശ്‌നങ്ങളെയുംപോലെ മാലിന്യപ്രശ്‌നവും.നാട്ടിന്‍പുറത്തെ മണ്ണിലായിരുന്നപ്പോള്‍ അതിനെ ഫലഭൂയിഷ്ഠമാക്കിയിരുന്ന നൈട്രജന്‍, പൊട്ടാസിയം മുതലായവ ഭക്ഷണരൂപത്തില്‍ ലണ്ടണ്‍ നഗരത്തില്‍ കേന്ദ്രീകരിക്കുകയും മനുഷ്യമലത്തിന്റെ രൂപത്തില്‍ ഥേംസ് നദിയില്‍ നിക്ഷേപിക്കുകയും അങ്ങനെ അതിനെ മലിനപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് കാള്‍ മാര്‍ക്‌സ് മൂലധനം എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തന്നെ മാര്‍ക്‌സും എംഗല്‍സും പറയുന്നുണ്ട്:
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇടതു-വലത് ഭേദമില്ലാതെ,വസ്തുനിഷ്ഠമായി നോക്കുമ്പോള്‍ , ഒരേ പാത പിന്തുടരുന്നതായാണ് കാണുന്നത്. കൊച്ചിയെ ലോകനിലവാരത്തിലുള്ള ഒരു മഹാനഗരമാക്കുക, മെട്രോ നിര്‍മിച്ച്  യാത്ര സുഗമമാക്കുക, ശോഭ ഹൈ-ടെക് സിറ്റിപോലുള്ള സംരംഭങ്ങളെ ‘ഏകജാലക’സംവിധാനത്തിന്‍കീഴില്‍ കൊ്യുുവന്ന് ‘ക്ഷിപ്രാനുവാദം’ നല്‍കുക, അതിവേഗപാതയ്ക്കുവേ്യുി അമിതമായ ആവേശം കാണിക്കുക മുതലായവയൊക്കെ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍ , പാലക്കാട് മുതലായ നഗരങ്ങളിലെ യാത്രാപ്രശ്‌നംപോലെതന്നെ അപരിഹാര്യമായിത്തീര്‍ന്നുകൊണ്ടിരിക്കയാണ് അവിടങ്ങളിലെ ഖരമാലിന്യപ്രശ്‌നവും ഡ്രൈയ്‌നേജ് പ്രശ്‌നവും ഒക്കെ. നഗരങ്ങളില്‍ മാത്രമല്ല, പഞ്ചായത്തുകളിലും ഇത് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. സമ്പൂര്‍ണശുചിത്വം  ഉള്ള കേരളം (ക്ലീന്‍ കേരളാമിഷന്‍ ) എന്ന മുദ്രാവാക്യത്തിന്‍കീഴില്‍ പഞ്ചായത്തുകളില്‍പോലും ഇന്ന് ഖരമാലിന്യസംസ്‌കരണ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്. എന്നാല്‍  സംസ്‌കരണപ്ലാന്റുതന്നെ ഒരു മലിനീകരണസംവിധാനമായി, പ്രാദേശികമായി ഭൗമജലത്തെയും അന്തരിക്ഷവായുവിനെയും മലിനീകരിക്കുന്ന ഒരു സംവിധാനമായി, ആണ് ഇന്ന് സമീപവാസികള്‍ കാണുന്നത്. അതിനാല്‍, എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റ് ഉണ്ടോ, അല്ലെങ്കില്‍ വിഭാവനം ചെയ്യുന്നുവോ അവിടെയൊക്കെ അതിനെതിരായ ജനകീയപ്രക്ഷോഭങ്ങളും ഉയര്‍ന്നുവരുന്നതു കാണാം.

M P parameswaran
M P parameswaran
മിക്ക സ്ഥലങ്ങളിലും ശാസ്ത്രീയമായി എങ്ങനെയാണോ അത്തരം പ്ലാന്റുകള്‍ നടത്തിപോകേണ്ടത്, അങ്ങനെയല്ല അത് ചെയ്യുന്നത്. ജൈവമാലിന്യങ്ങള്‍ , പ്ലാസ്റ്റിക്,കുപ്പികള്‍ , ലോഹങ്ങള്‍ , കെട്ടിടനിര്‍മാണമാലിന്യങ്ങള്‍ , വിഷാക്തമാലിന്യങ്ങള്‍—ഇവ ഓരോന്നിനെയും സംസ്‌കരിക്കേണ്ടത് വ്യത്യസ്തരീതികളിലാണ്. പ്രഭവസ്ഥാനത്തുനിന്ന് സംസ്‌കരണപ്ലാന്റിലേക്കുള്ള യാത്രാമധ്യേ എവിടെയൊക്കെയോവച്ച് അവ കൂടിക്കലരുന്നു. ജൈവവസ്തുക്കള്‍ വഴിയോരങ്ങളില്‍ കുന്നുകൂട്ടിയിട്ട് ചീഞ്ഞളിഞ്ഞ് നാറാന്‍ തുടങ്ങിയ ശേഷമാണ്  പ്ലാന്റിലെത്തുന്നത്. പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന ഒന്നായിത്തീരുന്നു, സംസ്‌കരണപ്ലാന്റ്. സമീപവാസികള്‍ എതിര്‍ക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ജൈവമാലിന്യവുമായി കൂടിക്കലര്‍ന്ന് പ്ലാന്റിലേക്കു വരുന്ന മറ്റു മാലിന്യങ്ങള്‍ പിന്നെ
പുനഃചംക്രമണം ചെയ്യാനാകാതെ വരുന്നു.  മാത്രമല്ല, ജൈവമാലിന്യങ്ങളുടെ കമ്പോസ്റ്റീകരണത്തിന് അത് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അവയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ദ്രാവകങ്ങള്‍ ഭൗമജലത്തെ മലിനപ്പെടുത്തുന്നു. കമ്പോസ്റ്റാകാത്ത മാലിന്യങ്ങള്‍ പരിസരത്ത് മലപോലെ കുന്നുകൂടിക്കിടക്കുന്നു. ലാന്‍ഡ് ഫില്ലിങ്ങില്‍ കൂടെ മാത്രമേ അവ നീക്കം ചെയ്യാനാകൂ. ശാസ്ത്രീയമായ ലാന്‍ഡ് ഫില്ലിങ് ആകട്ടെ, ഏറെ ചെലവുള്ള പരിപാടിയാണുതാനും.എല്ലാംകൂടി, നഗരഖരമാലിന്യസംസ്‌കരണപ്ലാന്റുകളെല്ലാം ബീഭത്സമായ ദൃശ്യങ്ങളും അസഹനീയമായ അനുഭവങ്ങളും ആയിത്തീരുന്നു.
ദിനംപ്രതി അമ്പതും  നൂറും ഇരുന്നൂറും  ടണ്‍ മാലിന്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ പരിഹാരനടപടികളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പെരുകുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടേത്. അവിടെ സംസ്‌കരണപ്ലാന്റ് നിര്‍മിക്കാനായി നീക്കിവച്ചിരുന്ന സ്ഥലം  മുഴുവനായും ഒരു മാലിന്യകൂമ്പാരമായി മാറി. ഒരു കൊല്ലം മുമ്പ്, ഉള്ള മാലിന്യങ്ങള്‍ ഒരു വശത്തേക്ക് തള്ളി നീക്കി പ്ലാന്റ് നിര്‍മിക്കുന്നതിന് കുറച്ച് സ്ഥലം വീണ്ടെടുത്തിരുന്നു. അവിടെപ്പോലും മാലിന്യം നിറഞ്ഞിരിക്കയാണ്. ഒരു തരത്തിലുള്ള ‘മാലിന്യജാം’രൂപപ്പെട്ടുവരികയാണ്. അസ്ഥാനത്തിരിക്കുന്ന മാലിന്യങ്ങള്‍ക്ക് സമ്പത്തായി മാറാനുള്ള സ്ഥാനങ്ങളിലേക്കു നീങ്ങാന്‍ പറ്റാതായിക്കൊണ്ടിരിക്കയാണ്. ഈ ജാം ലഘൂകരിക്കാന്‍ എന്താണുചെയ്യേണ്ടത്?
പാഠം ഒന്ന്
മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വെവ്വേറെ ആയാണ്, കൂടിക്കലര്‍ന്നുകൊണ്ടല്ല. അവയെ കൂട്ടിക്കലര്‍ത്തുന്നത് നമ്മളാണ്—വീടുകളില്‍, കടകളില്‍, സ്ഥാപനങ്ങളില്‍ (വെവ്വേറെയായി സംഭരിച്ച മാലിന്യങ്ങളെ ട്രാന്‍സ്‌പോര്‍ട് ചെയ്യുമ്പോള്‍ കൂട്ടിക്കലര്‍ത്തിയ അനുഭവവും ഉണ്ടായിട്ടു്യു് തിരുവനന്ത
പുരത്ത്).  ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റു ചെയ്യുമ്പോള്‍ വളമായി മാറുന്നു. അത് വിലപിടിച്ച സമ്പത്താണ്. ഇതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്, പയറ്റിത്തെളിഞ്ഞതാണ്.പ്ലാസ്റ്റിക്, കുപ്പി, ലോഹങ്ങള്‍ —എല്ലാം പുനഃചംക്രമണം ചെയ്യാം. അത് ചെയ്യുന്ന ഇടങ്ങള്‍ ധാരാളമുണ്ട്. അവ ശേഖരിച്ചുസംഭരിച്ചാല്‍ മാത്രം മതി.
കമ്പുകളും മറ്റും വിറകായും ഗ്യാസിഫയറിനുള്ള ഇന്ധനമായും ഉപകരിക്കും. ശേഖരണമാണ് പ്രശ്‌നം. നിര്‍മാണാവശിഷ്ടങ്ങള്‍ നേരിട്ട് ലാന്‍ഡ് ഫില്ലിങ്ങിന് ഉപയോഗിക്കാം. മണ്ണെടുത്ത് നീര്‍കെട്ടിയ ഒട്ടേറെ ഭൂമിയു്യു്. അവ ഭാഗികമായി നികത്താന്‍ ഇവ ഉപയോഗിക്കും.ഇവയെല്ലാം കൂടിക്കലര്‍ന്നാലാകട്ടെ, മുന്‍ പറഞ്ഞതൊന്നും ചെയ്യാന്‍ പറ്റില്ല,കമ്പോസ്റ്റാക്കാന്‍ പറ്റില്ല, പുനഃചംക്രമണം ചെയ്യാന്‍ പറ്റില്ല, ലാന്‍ഡ് ഫില്ലിങ്ങിന് ഒട്ടേറെ സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമാകുന്നു.

പാഠം രണ്ട്

.
.
ജൈവമാലിന്യങ്ങള്‍ പലതരത്തില്‍ സംസ്‌കരിക്കാം. വായു സമ്പര്‍ക്കത്തോടുകൂടിയ കമ്പോസ്റ്റിങ്, മണ്ണിരക്കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍, അവ സമയാസമയം സംഭരിക്കേ്യുതുണ്ട്്. മിക്ക നഗരങ്ങളിലും ആഴ്ചയിലൊരിക്കലോ, രണ്ട് തവണയോ മാത്രമാണ് വഴിയോരങ്ങളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത്. ഇത് രണ്ട്  ദോഷങ്ങള്‍ ചെയ്യുന്നു. ഒന്ന്:  നഗരം എല്ലായ്‌പോഴും മലിനമായിത്തന്നെ ഇരിക്കുന്നു. രണ്ട് : കൂട്ടിയിട്ടിരിക്കുന്ന മാലിന്യം വായുസമ്പര്‍ക്കമില്ലാതെ വളരുന്ന ബാക്റ്റീരിയയുടെ പ്രവര്‍ത്തനം കാരണം അളിയുന്നു. ഇത് കടുത്ത ദുര്‍ഗന്ധം വമിക്കുന്നതിന് ഇടയാക്കുന്നു. ഇത് സംസ്‌കരണപ്ലാന്റിലെത്തുമ്പോള്‍ അവിടവും ദുര്‍ഗന്ധപൂരിതമാക്കുന്നു. അങ്ങനെ താരതമ്യേന ഉപദ്രവകരമല്ലാതിരുന്ന മാലിന്യം കൂടുതല്‍ ഉപദ്രവകരമായ മാലിന്യമായിത്തീരുന്നു. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഭരണസംവിധാനം വേണം. മാലിന്യം ഉണ്ടാവുന്ന സ്ഥലത്ത് അവ ഇടകലരാതെ  വെവ്വേറെ സൂക്ഷിക്കുക, ജൈവമാലിന്യങ്ങള്‍ നിത്യേന സംഭരിക്കപ്പെടണം. അഴുകിയവയേക്കാള്‍ അവയാണ് കമ്പോസ്റ്റിങ്ങിനു നല്ലത്. മറ്റു മാലിന്യങ്ങള്‍ വെവ്വേറെ സൂക്ഷിക്കുക. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ പുനഃചംക്രമണത്തിനായി അവ കൊണ്ടുപോകാം.  റോഡരികുകളിലൊ പൊതുസ്ഥലങ്ങളിലോ ഒരിക്കലും മാലിന്യം തുറന്ന് നിക്ഷേപിക്കരുത്. പ്രത്യേകമായി വച്ചിരിക്കുന്ന ബിന്നുകളില്‍ ഇടണം. കാര്‍ഷികവേസ്റ്റ,് നിര്‍മാണവേസ്റ്റ് മുതലായവ ആവശ്യപ്പെടുമ്പോള്‍ ചെന്നുകൊണ്ടുപോകണം. അതിന് പ്രത്യേകചാര്‍ജ് ഈടാക്കാവുന്നതാണ്. : ശേഖരിക്കലും കടത്തും ശാസ്ത്രീയമായി ചെയ്യുക. അതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
പാഠം മൂന്ന്
ജൈവമാലിന്യസംസ്‌കരണശാലകള്‍ ശാസ്ത്രീയതത്ത്വങ്ങളില്‍ അധിഷ്ഠിതമാണ്. ആ തത്ത്വങ്ങള്‍ക്ക് കീഴ്‌പെട്ടേ അവ വിജയകരമായി പ്രവര്‍ത്തിക്കൂ. കൂന കൂട്ടിയ കമ്പോസ്റ്റിങ്—വിന്‍ഡ്രോ കമ്പോസ്റ്റിങ്—ആണ് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതി. അതിലുള്ള വായുവിന്റെ അംശം, വായു സമ്പര്‍ക്കം, നൈട്രജന്‍ അംശം മുതലായ ഘടകങ്ങളെ ആശ്രയിച്ചിരിക്കും കമ്പോസ്റ്റിങ്ങിന്റെ വിജയം. ആവശ്യമായത്ര വെള്ളം തളിക്കുക, വെള്ളം കൂടുതലാണെങ്കില്‍ ഉണങ്ങിയ മാറ്റര്‍ ചേര്‍ക്കുക, കാലാകാലങ്ങളില്‍ കൂന ഇളക്കുക, കൂനയില്‍നിന്ന് ഊര്‍ന്നുവരുന്ന വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ സൂക്ഷിക്കുക—ഇതൊക്കെ കൃത്യമായി ശ്രദ്ധിക്കണം. അല്ലെങ്കില്‍ കമ്പോസ്റ്റിങ്് ശരിയാകില്ല—മാലിന്യമാനേജ്‌മെന്റ് പാഠം മൂന്ന്: സംസ്‌കരണ പ്ലാന്റിന്റെ നടത്തിപ്പുനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുക.
പാഠം നാല്
ജൈവമാലിന്യങ്ങള്‍ സമ്പത്താകുന്നത് കര്‍ഷകര്‍ക്കാണ്. എന്നാല്‍, പൊതുവില്‍ കൃഷിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, കാര്‍ഷികസബ്‌സിഡികളെ വര്‍ധമാനമായ തോതില്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ , ഈ സബ്‌സിഡികള്‍ കൃഷിവകുപ്പിന്റെ നയങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തില്‍ , കൃഷിവകുപ്പിന് രാസവളങ്ങളോട് ഇന്നും നിലനില്‍ക്കുന്ന മമതയുടെ സാഹചര്യത്തില്‍ ജൈവവളത്തെ സമ്പത്തായിക്കാണുന്നവര്‍ കുറവാണ്. കൃഷിക്കാര്‍തന്നെ മുന്‍കൈ എടുത്ത് തങ്ങള്‍ക്കാവശ്യമുള്ള ജൈവവളം ഉണ്ടാക്കാന്‍ വേണ്ട അസംസ്‌കൃതപദാര്‍ഥമായി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജൈവമാലിന്യങ്ങളെ കണക്കാക്കാന്‍ തുടങ്ങണം. കൃഷിക്കാരോ മറ്റു സംരംഭകരോ സ്വയംസ്ഥാപിച്ചു നടത്തുന്ന വ്യവസായമായി ജൈവമാലിന്യ(വള) സംസ്‌കരണശാലയെ കാണണം. മാലിന്യമാനേജ്‌മെന്റ് പാഠം നാല്:  ജൈവമാലിന്യത്തില്‍നിന്ന് ജൈവവളം ഉത്പാദിപ്പിക്കുന്ന ഒരു സാമ്പത്തികസംരംഭമായി സംസ്‌കരണശാലയെ കാണണം.
പാഠം അഞ്ച്
ഇന്ന് കേരളത്തില്‍ എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നുവോ,

വടവാതൂരിലെ മാലിന്യക്കൂമ്പാരം
വടവാതൂരിലെ മാലിന്യക്കൂമ്പാരം
അവിടെയൊക്കെ തദ്ദേശവാസികളുടെ സംഘടിതമായ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്‌
. ഇതുവരെ സംസ്‌കരണശാലകളുടെ പ്രവര്‍ത്തനം തൃപ്തികരമാകാത്തതുകൊണ്ടാണ് ഇത് വരുന്നത്. നിങ്ങളുടെ  മാലിന്യം ഞങ്ങളുടെ വളപ്പില്‍ തട്ടേണ്ട എന്നാണ് എതിര്‍പ്പിന്റെ സത്ത. വന്‍കിട സംരംഭങ്ങള്‍ ആകുമ്പോള്‍ ഈ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്‌. എന്നാല്‍ ചെറിയ ചെറിയ യൂണിറ്റുകള്‍ക്കുവേണ്ടി  അസംസ്‌കൃതപദാര്‍ഥമായി മാലിന്യത്തെ കാണുന്ന രീതി വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. ഖരമാലിന്യമാനേജ്‌മെന്റ് പാഠം അഞ്ച്: മാലിന്യത്തെ സമ്പത്തുത്പാദനത്തിനുള്ള അസംസ്‌കൃതപദാര്‍ഥമായി കാണുന്ന ശീലം വളര്‍ത്തുക, ചെറുകിട ഗാര്‍ഹികസംരംഭങ്ങളായി അവയെ മാറ്റുക. നമ്മുടെ ചുറ്റുപാട് മലിനമാകുന്നത് നമ്മളെയാണ് ബാധിക്കുക. അത് വൃത്തിയാക്കിവയ്‌ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ തീരുമാനിച്ചാല്‍ അത് ചെയ്യാവുന്നതേയുള്ളു. നമ്മുടെ സഹകരണം കൂടാതെ ഒരു ഗവണ്‍മെന്റിനും അത് ചെയ്യാന്‍ പറ്റുന്നതല്ല.
സമ്പൂര്‍ണ ശുചിത്വം
ഈച്ചയും കൊതുകുമില്ലാത്ത കേരളം മാലിന്യത്തെ സമ്പത്താക്കിമാറ്റുന്നത് കൃഷിക്കെന്നപോലെ സമൂഹത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. 1964-ല്‍, വിപ്ലവത്തിന് 15 വര്‍ഷത്തിനു ശേഷം, ചൈന സന്ദര്‍ശിച്ച എഡ്ഗാര്‍ സ്‌നോ എന്ന പത്രപ്രവര്‍ത്തകന്‍ മൗ സെ ദൂങ്ങിനോട് ചോദിക്കുകയുണ്ടായി: ”ചെയര്‍മാന്‍ മൗ സെ ദൂങ്, വിപ്ലവം കഴിഞ്ഞ് 15 വര്‍ഷമായല്ലോ. എന്താണ്, താങ്കളുടെ അഭിപ്രായത്തില്‍, കമ്യൂണിസ്റ്റ് ചൈനയുടെ ഇതഃപര്യന്തമുള്ള ഏറ്റവും വലിയ നേട്ടം?” എഡ്ഗാര്‍ സ്‌നോ എഴുതുന്നു:മൗ ദെ സൂങ് ര്യുു മിനിറ്റ് നിശ്ശബ്ദനായി ഇരുന്നു. പിന്നെ പറഞ്ഞു: ”ഹ്ാം, ഈച്ചകള്‍! അതേ, ഈച്ചകളെ നിര്‍മാര്‍ജനം ചെയ്തു.” ഈച്ചകള്‍ ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ സമ്പൂര്‍ണശുചിത്വം നേടുക എന്നാണ് അര്‍ഥം. മാലിന്യത്തെ സമ്പത്താക്കി മാറ്റിക്കൊണ്ടാണ് അത് സാധിച്ചത്. ഈച്ചയും കൊതുകുമില്ലാത്ത ഒരു കേരളത്തെപ്പറ്റി സ്വപ്നം കാണാന്‍ കഴിയുമോ? അപ്പോഴാണത് ”ദൈവത്തിന്റെ സ്വന്തം നാട്” ആകുക. ”ഈച്ചയും കൊതുകുമില്ലാത്ത തൃശ്ശൂര്‍ നഗരം” എന്ന സ്വപ്നവുമായി മുപ്പത് കൊല്ലം മുമ്പ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകര്‍ നഗരത്തില്‍ കുറെയധികം ചുറ്റിനടക്കുകയുണ്ടായി. അന്നത് സാക്ഷാത്കരിക്കാന്‍ പറ്റിയില്ല. മുനിസിപ്പാലിറ്റിയുടെ—ഉദ്യോഗസ്ഥവിഭാഗത്തിന്റെയും രാഷ്ട്രീയവിഭാഗത്തിന്റെയും —സക്രിയമായ നിസ്സഹകരണംമൂലം. നഗരത്തിന്റെ അവസ്ഥ ഇന്നും അന്നത്തെപ്പോലെതന്നെ. എന്നാല്‍ ഈ ആശയത്തില്‍നിന്നാണ് ”ശുചിത്വ കേരളം” എന്ന പദ്ധതി രൂപംകൊണ്ടത്.
ഒരു സമൂഹത്തിന്റെ ആരോഗ്യത്തില്‍ ‘ശുചിത്വ’ത്തിനുള്ള പ്രാധാന്യം നിസ്സീമമാണ്. മലയാളികള്‍ താരതമ്യേന കൂടുതല്‍ ശുചിത്വബോധമുള്ളവരാണ് എന്ന് അവകാശപ്പെടാറുണ്ട്. വ്യക്തിഗതശുചിത്വത്തിന്റെയും സ്വന്തം വീട്ടിനകത്തെ ശുചിത്വത്തിന്റെയും കാര്യത്തില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ ശരിയല്ല. കുന്നുകൂടിക്കിടക്കുന്ന ഖരമാലിന്യങ്ങള്‍ക്കും അടഞ്ഞുകിടക്കുന്ന ഓടകള്‍ക്കും കുറ്റവാളികള്‍ തങ്ങളാണ് എന്നത് അംഗീകരിക്കാതെ, മുനിസിപ്പല്‍ അധികൃതരെ കുറ്റം പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ശരിയാണ്. മുനിസിപ്പല്‍ അധികൃതര്‍ക്ക് അതില്‍ പങ്കുണ്ട്. ശരിയായ പൗരബോധനത്തിലൂടെയും ആസൂത്രണത്തിലൂടെയും നഗരങ്ങളെയും ഗ്രാമങ്ങളെയും മാലിന്യമുക്തമാക്കാന്‍ കഴിയുന്നതാണ്. തദ്ദേശഭരണസ്ഥാപനങ്ങളിലെ അധികൃതര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍, ജനങ്ങള്‍ സഹകരിക്കുന്നതായിരിക്കും.

Mattoru Keralam Sadhyamanu
Mattoru Keralam Sadhyamanu
സാരാംശം
1.    എല്ലാ മാലിന്യങ്ങളും അസ്ഥാനത്തുള്ള സമ്പത്താണ്. അവയെ സമ്പത്താക്കി മാറ്റാവുന്നതാണ്. ഇതിന് പൗരന്മാര്‍ സ്വയം ചില അച്ചടക്കങ്ങള്‍ പാലിക്കേ്യുതാണ്, പാഠങ്ങള്‍ പഠിക്കേണ്ടതു്യു്.
2.    വിവിധതരം മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി, പരസ്പരം മലിനീകരിക്കരുത്.
3.    ശേഖരണവും കടത്തും ശാസ്ത്രീയമായിരിക്കണം. മാലിന്യങ്ങള്‍ കൂടിക്കലരാന്‍ ഇടവരരുത്.
4.    സംസ്‌കരണപ്ലാന്റുകള്‍ ശാസ്ത്രീയമായി പ്രവര്‍ത്തിപ്പിക്കണം
5.    മാലിന്യസംസ്‌കരണം ലാഭം തരുന്ന സംരംഭമാക്കി മാറ്റാം.
6.    വിഷാക്തമാലിന്യങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യണം.
7.    ജൈവമാലിന്യങ്ങള്‍ മണ്ണിലേക്ക് തിരിച്ചുനല്‍കാതെ അതിന്റെ ആരോഗ്യം രക്ഷിക്കാനാവില്ല.
8.    ഈച്ചയും കൊതുകുമില്ലാത്ത ഗ്രാമങ്ങളും നഗരങ്ങളും: ഇതാണ് ലക്ഷ്യമാക്കേണ്ടത്.

റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി

റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി


സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ആ സ്വപ്‌നമുഹൂര്‍ത്തം ദൈവം കാത്തുവച്ചത് ബംഗ്ലാദേശിന്റെ മണ്ണിലായിരുന്നു. ലോക ക്രിക്കറ്റിലെ റെക്കോര്‍ഡ് മലകള്‍ ഒന്നിനുപിറകെ ഒന്നെന്നപോലെ നേടിയെടുത്ത ഇതിഹാസ പുരുഷനു മുന്നില്‍ ഒടുവില്‍ ആ നാഴികക്കല്ലും വഴിമാറി.ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ സച്ചിന്‍ നേടിയ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണിത്. നൂറാം സെഞ്ചുറിക്കായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സച്ചിന് വേണ്ടിവന്നത്.  അടുത്തിടെ നടന്ന ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ നിരവധി തവണ രൂക്ഷവിമര്‍ശനത്തിനും ഇടയായിരുന്നു. നൂറാം സെഞ്ച്വറിയുടെ സമ്മര്‍ദ്ദം ഒരു വര്‍ഷം കൊണ്ട് തന്റെ 50 കിലോ ഭാരം കുറച്ചുുവെന്ന് ഇന്ത്യയുടെ ഈ അഭിനമാനതാരം പറയുന്നു.  നേട്ടങ്ങള്‍ ഏറെ കൊയ്തുകൂട്ടിയ സച്ചിന് നൂറാം സെഞ്ച്വറി എന്നത് ബാലികേറാമലയായിത്തീരുന്നതുപോലെ ആരാധകര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. ആസ്‌ട്രേലിയയില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ പരമാവധി ശ്രമിച്ചുവെങ്കിലും നിര്‍ഭാഗ്യംകൊണ്ട് പലപ്പോഴും ലക്ഷ്യം വഴുതിമാറുകയായിരുന്നു.
പതിനഞ്ചാം വയസ്സില്‍ സഹപാഠിയായിരുന്ന വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ ഗെയിംസില്‍ 664 രണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി ചരിത്രം കുറിച്ച് 1989 നവംബര്‍ 15ന് രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മീശമുളയ്ക്കാത്ത പയ്യന്റെ സംഭവബഹുലമായ കരിയര്‍ രണ്ടുപതിറ്റാണ്ടിനു ശേഷവും കുതിക്കുക തന്നെയാണ്. റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച് സച്ചിന്‍ മറ്റൊരു റെക്കോര്‍ഡ്തന്നെ സൃഷ്ടിച്ചു.
ശാസ്ത്രീയതയുടെയും കുലീനതയുടെയും പ്രതീകമായ കായികകലയാണ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ പലരും ക്രിക്കറ്റിനെ ഉപരിവര്‍ഗ്ഗ കായിക വിനോദമെന്ന് അധിക്ഷേപിക്കാറുണ്ട്. പക്ഷേ, ആ ഉപരിവര്‍ഗ്ഗ സ്വഭാവം ക്രിക്കറ്റിന് എന്നേ നഷ്ടമായിക്കഴിഞ്ഞു. പഞ്ചദിനങ്ങളുടെ വിരസതയില്‍നിന്ന് ഏകദിനത്തിലേക്കും ഇപ്പോള്‍ ട്വന്റി ട്വന്റിയുടെ ചടുലതയിലേക്കും  ഇറങ്ങിവന്നതോടെ മറ്റേതൊരു കളിയെക്കാളും ഉദ്വേഗം സൃഷ്ടിക്കാന്‍ ഇന്ന് ക്രിക്കറ്റിനു കഴിയുന്നു. ക്രിക്കറ്റിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഘടനയ്ക്കുള്ളില്‍ ഉപരിവര്‍ഗ്ഗസ്വഭാവം നിലനില്‍ക്കുന്നുണ്ടെങ്കിലും ശാസ്ത്രീയതയും ബുദ്ധിപരതയും സാഹസികതയും ഏറ്റവുമധികം നിറഞ്ഞ കളിയെന്ന നിലയില്‍ ക്രിക്കറ്റിനുള്ള പ്രാധാന്യം മുന്‍നിരയിലാണ്. ലോകക്രിക്കറ്റ് സാമ്രാജ്യത്തില്‍ കിരീടം വെയ്ക്കാത്ത ചക്രവര്‍ത്തി ഒരു ഇന്ത്യാക്കാരനാണ് എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.
1973 ഏപ്രില്‍ 23നാണ് സച്ചിന്റെ ജനനം. തന്നിലെ ക്രിക്കറ്ററെ കണ്ടെത്തുകയും അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തത് സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കറായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ഏകദിനത്തിലും ടെസ്റ്റിലും 100 സെഞ്ച്വറികള്‍ എന്ന നേട്ടം സ്വന്തമാക്കുന്നതും സച്ചിന്‍തന്നെ. 2012ല്‍, അതായത് അന്താരാഷ്ട്രക്രിക്കറ്റിന്റെ ഭാഗമായി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ റാങ്ക് ചെയ്യപ്പെട്ടു. ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരേയൊരു ബറ്റ്‌സ്മാനും സച്ചിന്‍ മാത്രം. 2008 ഒക്ടോബര്‍ 17ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് സച്ചിന്‍ മറികടന്നു. ഏകദിന ക്രിക്കറ്റില്‍ 30000റണ്‍സ് നേടുന്ന ആദ്യ കളിക്കാരനും ടെസ്റ്റ് ക്രിക്കറ്റില്‍ 15000ത്തിനു മുകളില്‍ റണ്‍സ് നേടിയ കളിക്കാരനും സച്ചിനല്ലാതെ മറ്റാരുമല്ല.
നേട്ടങ്ങളില്‍ അഭിനമാനിക്കുമ്പോഴും ചില കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. രോഗാതുരവും
സങ്കീര്‍ണ്ണവുമായ ഘടനയാണ് ഇന്‍ഡ്യന്‍ ക്രിക്കറ്റിനുള്ളത്. ഇന്ത്യയിലെ ഉന്നതവര്‍ഗ്ഗത്തിന്റെയും അടിസ്ഥാനവര്‍ഗ്ഗത്തിന്റെയും കായികതാത്പര്യങ്ങളില്‍ ക്രിക്കറ്റ് പ്രമുഖ സ്ഥാനത്തു നില്‍ക്കുന്നു. ബ്യൂറോക്രസിയുടെ പൊള്ളയായ ധാര്‍ഷ്്ട്യങ്ങള്‍ക്ക് നിറം കൊടുത്തിരുന്ന ഈ കളി ഇന്ന് ഇന്ത്യ്ന്‍ ഗ്രാമന്തരങ്ങളില്‍ അടര്‍ത്തിയെടുക്കാനാവാത്തവിധം പറ്റിച്ചേര്‍ന്നിരിക്കുന്നു. നിരന്തരവും സ്ഥാപിതതാത്പര്യ പ്രകാരവുള്ള അഴിച്ചുപണികളും മൂന്നാംലോകരാജ്യങ്ങളിലെ സാമൂഹികപ്രതിഭാസമായ അഴിമതിയും ക്രിക്കറ്റിനെ ഗുരുതരമായി ബാധിച്ചിട്ടുള്ള രോഗങ്ങളാണ്. അവയാണ് ഉയരങ്ങളില്‍നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന താഴേക്കു വലിക്കുന്നത്.
പരാധീനതകളില്‍ പരിതപിച്ചിരിക്കുന്നതില്‍ അര്‍ഥമില്ല. സച്ചിന്റെ നേട്ടങ്ങളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ആ ജീവിതംതന്നെ ഒരു സെല്‍ഫ് ഹെല്പ് പുസ്തകമാണ്. ഭാഗ്യദേവത സ്വര്‍ണ്ണനൂലില്‍കെട്ടി എറിഞ്ഞു കൊടുത്തതല്ല അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. കഠിനമായ പരിശീലത്തിലൂടെയും ചിട്ടയായ ജീവിതത്തിലൂടെയും നേടിയെടുത്തതാണ്. റെക്കോര്‍ഡുകളുടെ തമ്പുരാന് മലയാളത്തിന്റെ നമോവാകം..

Thursday, 15 March 2012

മഴപെയ്യുകതന്നെ ചെയ്യും; നനയാതിരിക്കാന്‍ കുടപിടിക്കുക


മഴപെയ്യുകതന്നെ ചെയ്യും; നനയാതിരിക്കാന്‍ കുടപിടിക്കുക

പെണ്‍കുട്ടികള്‍ക്ക് ബ്ലാക്ക്ക്യാറ്റ സംരക്ഷണം കൊടുക്കപ്പെടും’ ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രത്താളുകളില്‍ വരാന്‍ അധികം താമസ്സമില്ല.  സംരക്ഷണമില്ലാതെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതായിരിക്കുന്നു. ഏറ്റവും ഭീകരമായ അവസ്ഥ ഇന്ത്യന്‍ റെയില്‍വേയിലാണ്. വേലിതന്നെ വിളവു തിന്നുന്നു.  രാജധാനി എക്‌സ്പ്രസ്സില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ടി ടി ഇയെ അറസ്റ്റു ചെയ്ത വാര്‍ത്ത ഇന്നലെ പുറത്തു വന്നു.  ജയഗീത പ്രതികരിച്ചപ്പോള്‍ വാദി പ്രതിയാകുന്നതും നമ്മള്‍ കണ്ടു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെപ്പോലെ വികൃതമായ മനസ്സുള്ള മലയാളിപുരുഷ സമൂഹത്തോട് ‘സഹജീവനം’ എന്ന പുസ്തകത്തിലൂടെ കലഹിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകയും  അധ്യാപികയുമായ റോസി തമ്പി. പുസ്തകത്തിലെ ഒരു ലേഖനത്തില്‍നിന്നും:
.
.
പൊതുവില്‍ ഒരു ധാരണയുണ്ടായിരുന്നു. കണ്ടാല്‍ തടിച്ച ശരീരവും ഭീകരതയും തോന്നുന്നവരെ സ്ത്രീകള്‍ പേടിച്ചാല്‍ മതിയെന്ന്. ഗോവിന്ദച്ചാമിയെപ്പോലുള്ള കൃശഗാത്രനായ ഒരു വികലാംഗനെ ഒരു പെണ്‍കുട്ടി എന്തിനു പേടിക്കണം? എന്റെ ക്ലാസ്സിലെ കുട്ടികള്‍ ചോദിക്കുന്നു: ”ഞങ്ങള്‍ ഇനി ആരെ വിശ്വസിക്കും. ഞങ്ങള്‍ എങ്ങനെ ഞങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോടു പ്രതികരിക്കും. പ്രതികരിച്ചാല്‍ ഞങ്ങള്‍ക്കു നഷ്ടമാകുക ഞങ്ങളുടെ ജീവന്‍തന്നെയല്ലേ?” എന്താണ് ഞാന്‍ അവരോട് മറുപടി പറയുക. നിങ്ങള്‍ ഒരു മൂര്‍ച്ചയുള്ള ആയുധം കൊണ്ടുനടക്കൂ. നിങ്ങള്‍ക്കു നേരേ വരുന്നവനെ സംശയം തോന്നിയാല്‍ വെട്ടിയോ കുത്തിയോ കൊല്ലൂ. എന്നിട്ട് നിങ്ങള്‍ രക്ഷപ്പെടൂ എന്നോ. വയ്യ! ഒരു ജീവനെ സ്വന്തം ഉദരത്തില്‍ കൊണ്ടുനടന്ന് പെറ്റുവളര്‍ത്തിയ ഒരമ്മയ്ക്കും അതു തങ്ങളുടെ പെണ്‍മക്കളോടു പറഞ്ഞു കൊടുക്കാനാവില്ല. പിന്നെ എന്തു ചെയ്യും? നിങ്ങള്‍ എവിടെയും പോക്യു. അമ്മയുടെ അരികില്‍ ഇരുന്നോളൂ എന്നോ? അതിനാണോ ഇക്കാലമത്രയും സ്ത്രീകള്‍ സഹിച്ചുകൊണ്ടു പൊരുതിയത്. ഇനി അങ്ങനെയായിരുന്നാലും സ്വയം രക്ഷിക്കാനും തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാനാവുമെന്നും ഏതമ്മയ്ക്കാണ് ഈ സമൂഹത്തില്‍ വിശ്വസിക്കാനാവുക.
റെയില്‍വേയും സംസ്ഥാനഭരണകൂടവും അതിന്റെ സുരക്ഷ ഉറപ്പാക്കുകതന്നെ വേണം. അത് സ്ത്രീക്കു മാത്രമല്ല. ഏതൊരു മനുഷ്യനും അന്തസ്സായി ജീവിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം മാത്രമാണ്. ഇത് നടപ്പാക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടു. അതുപോലെതന്നെ കുറ്റവാളികളാണ് ”രക്ഷിക്കണേ” എന്ന നിലവിളി കേട്ടിട്ട് ഒന്നുനോക്കാന്‍പോലും തയ്യാറാകാതിരുന്ന സഹയാത്രികരും. വനിതാകമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ പുരുഷന്മാരെ തടയാന്‍ ശ്രമിച്ചതിന് ട്രെയിനില്‍നിന്നു തള്ളിയിട്ട് കന്യാസ്ത്രീക്ക് കൈയും കാലും നഷ്ടപ്പെട്ട സംഭവത്തെത്തുടര്‍ന്ന് വനിതാകോച്ചുകളില്‍ സുരക്ഷിതയാത്രയൊരുക്കാന്‍ 2003-ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത് റെയില്‍വേ പാലിച്ചിരുന്നെങ്കില്‍ ഈ ദാരുണമരണം ഒഴിവാകുമായിരുന്നു. അതുണ്ടായില്ല. ഇപ്പോഴും അടിയന്തരയോഗംകൂടി റെയില്‍വേ ചില തീരുമാനങ്ങളിലെത്തി. വനിതാകമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല വേണമെങ്കില്‍ ഗാര്‍ഡിനൊപ്പം യാത്രചെയ്യാം. അല്ലെങ്കില്‍ ഗാര്‍ഡിന്റെ സഹായത്തോടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്കു മാറാം.
അര്‍ത്ഥമിതാണ്: മഴ പെയ്യുകതന്നെ ചെയ്യും നിങ്ങള്‍ കുടപിടിച്ചു കൊള്ളുക. സ്ത്രീയുടെ ശരീരത്തിനെതിരേയുള്ള പുരുഷന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെങ്കില്‍ ഈ ചെറുപരിഹാരങ്ങളൊന്നും പോര. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുംകൂടി കാണിച്ചുകൊടുക്കണമെന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഞാനും പഠിപ്പിക്കുന്നത്. എന്നാല്‍ പെണ്‍ശരീരത്തിനുനേരേയുള്ള പുരുഷന്റെ ഈ കടന്നുകയറ്റം ഇനിയും അനുവദിക്കാനാവില്ല. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശം അനുവദിക്കപ്പെടേണ്ടതു്യു്. അതുകൊണ്ടുതന്നെ ഇത്തരം തെറ്റുചെയ്യുന്നവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. അവരെ പരസ്യമായി, ഏറ്റവും മാതൃകാപരമായി ശിക്ഷിക്കേണ്ടതു്യു്. ക്ലാസ്സില്‍ സങ്കടത്തോടെ ഒരു കുട്ടി പറഞ്ഞു: ”അയാളെ ഞങ്ങള്‍ക്കു വിട്ടു തരൂ, ഞങ്ങള്‍ ആ പിശാചിനെ കല്ലെറിഞ്ഞുകൊല്ലട്ടെ.” സ്ത്രീയുടെ ശരീരം ആക്രമിക്കപ്പെടുക എന്ന ഏറ്റവും കഠിനവും പുരുഷാധിപത്യപരവുമായ കുറ്റത്തിന് സ്ത്രീക്ക് വിധിക്കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണിത്. കാരണം മനുഷ്യസമൂഹത്തിന്റെ ആരംഭംമുതല്‍ അവളീ ചൂഷണം അനുഭവിച്ചുതുടങ്ങിയതാണ്. ഇനിയും അതു തുടര്‍ന്നുകൂടാ. സ്ത്രീകള്‍ മാത്രമല്ല പെണ്‍മക്കളുള്ള അച്ഛന്മാരും പെങ്ങന്മാരുള്ള ആങ്ങളമാരും ഇതുതന്നെ പറയും. ആണുങ്ങള്‍ക്ക് ഇതില്‍പരം എന്ത് അപമാനമാണ് സഹിക്കാനുള്ളത്. അവരുടെ സങ്കടം ആരു കേള്‍ക്കും. അതുകൊ്യു് ഇത് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. പുരുഷന്മാരുടേതുകൂടിയാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യമാണ്.
ഇനി ഒട്ടും സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരു്യുെങ്കില്‍ (ഉണ്ടെന്നാണത്രെ ശാസ്ത്രം പറയുന്നത്)

Rosy Thampy
Rosy Thampy
അവര്‍ക്കുവേ്യുി സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണം ചെലവഴിച്ചു നമുക്കിപ്പോള്‍ പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ ഉള്ളതുപോലെ പൊതുസ്ഥലങ്ങളില്‍ ഒരു കൂടുപണിത് അതില്‍ ഒരു സ്ത്രീയുടെ ആകൃതിയുള്ള യന്ത്രപ്പാവകളെ സ്ഥാപിച്ചുകൊടുക്കുക. പണ്ടത്തെ പൊതുകക്കൂസുകളില്‍ എഴുതിയും വരച്ചും കാമം തീര്‍ത്തിരുന്നതുപോലെ തീരെ നിവൃത്തിയില്ലാത്തവര്‍ അവിടെ പോയി ശാന്തിനേടട്ടെ. (നാടൊട്ടുക്ക് ആനന്ദഭവനങ്ങള്‍ വേണം എന്നു വാദിച്ചവരു്യു്. അങ്ങനെ ശരീരം വില്പനയ്ക്കു വെക്കുന്ന സ്ത്രീപരുഷന്മാരുണ്ടാകുന്നത് ഏതായാലും ഒരു സംസ്‌കാരസമ്പന്നമായ സമൂഹത്തിന്റെ ലക്ഷണമല്ല. മനുഷ്യന്‍ ശരീരം മാത്രമല്ല എന്നതാണ് മനുഷ്യരായിരിക്കെ നമുക്ക് സ്വയം അഭിമാനിക്കാനുള്ള കാരണം.) ഇപ്പോഴെങ്കിലും സമൂഹമനസ്സാക്ഷി ഇങ്ങനെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മറ്റൊരു ഇരയെ കിട്ടിയാല്‍ മാധ്യമങ്ങള്‍ അതിനു പിറകെയോടും. അതോടെ പൊതുസമൂഹം സൗമ്യയുടെ മരണം മറക്കും. പിന്നെ സ്വന്തം വീട്ടുകാരുടെ മാത്രം ദുഃഖമാകും സൗമ്യ. അടുത്തൊരു പെണ്‍കുട്ടിക്ക് ഇതിലും ദാരുണമായ അന്ത്യം സംഭവിക്കുമ്പോഴാണ് പിന്നെ സമൂഹത്തിന്റെ ഓര്‍മ്മ ഇവിടേക്കെത്തുക. അതിനിടവരാതിരിക്കാന്‍ സമൂഹത്തിനുമുന്നില്‍ മാതൃകാപരമായി പ്രതി ശിക്ഷിക്കപ്പെടണം. അതു കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന ഒരു പുരുഷനും പിന്നീട് ഒരു സ്ത്രീയെയും ‘പീഡിപ്പിക്കരുത്’. ‘പീഡിപ്പിക്കുക’ എന്ന വാക്കുതന്നെ മലയാളിക്ക്, പുരുഷന്‍ സ്ത്രീയെ ലൈംഗികമായി അവളുടെ സമ്മതം കൂടാതെ ഉപയോഗിക്കുന്നതിനുള്ള വിളിപ്പേരായി മാറി. സമൂഹത്തിന്റെ ആ മാനസികാവസ്ഥയാണ് മാറേ്യുത്. സൗമ്യയുടെ രക്തസാക്ഷിത്വം അതിനുനിമിത്തമായെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
നിയമം അതിന്റെ സുരക്ഷ അഥവാ പരിരക്ഷ എല്ലാ ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം മാത്രമാണ്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഒരാള്‍ക്ക് അവകാശമുള്ളതുപോലെ മറ്റൊരാളുടെ സ്വന്തം ജീവനും സ്വയം സംരക്ഷിക്കുന്നതും ഒരാളുടെ അവകാശമായി പോലീസ് നിയമം ഭേദഗതി ചെയ്തതും നിയമം കൂടുതല്‍കൂടുതല്‍ മനുഷ്യര്‍ക്കുവേണ്ടിയാകുന്നതിന്റെ അടയാളമാണ്. എന്നാലും സമൂഹത്തിന്റെ ഉറച്ചുപോയ ധാരണയുണ്ടല്ലോ. അത് ഇപ്പോഴും പഴയ ജോസ്പ്രകാശ് സിനിമയുടെ വില്ലനായക സങ്കല്പത്തില്‍ത്തന്നെയാണ്. ഗോവിന്ദച്ചാമിയും അതുതന്നെ പറഞ്ഞു. ലഹരി, പണം, പെണ്ണ്. ഇത് മൂന്നുമാണ് തനിക്ക് പ്രിയം എന്ന്. ഈ പ്രിയം ഒരാളുടെ തെരഞ്ഞെടുപ്പു മാത്രമല്ല അത് സമൂഹം പുരുഷനെ നിര്‍മ്മിച്ച രീതികൂടിയാണ്. ഇതിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമു്യു്. അത് മാറ്റിയെടുക്കുക എന്നതാണ് നമുക്ക് ഇനി ചെയ്യാനുള്ളത്. നമ്മുടെ പെണ്‍മക്കള്‍ക്കുവേ്യുി അതു ചെയ്‌തേ പറ്റൂ. ആണുങ്ങളുടെ അന്തസ്സ് വീ്യുെടുക്കാനും അതുമാത്രമേ പരിഹാരമുള്ളൂ.
മകള്‍ അച്ഛനെ കാണുമ്പോള്‍പോലും ഭയപ്പെടുന്ന കാലം അകലെയാകില്ല. അതുകൊ്യു് മഴപെയ്യുകതന്നെ ചെയ്യും നനയാതിരിക്കാന്‍ കുടപിടിക്കുക എന്ന് ഉപദേശിച്ചാല്‍ പോര. കാരണം അവള്‍ സ്‌കൂളില്‍ പോകുന്ന ഓട്ടോറിക്ഷക്കാരനെ പേടിക്കണം. ക്ലാസ്സിലെ ആണ്‍കുട്ടികളെയും അധ്യാപകനെയും പേടിക്കണം. എന്തിന് എപ്പോഴും ദുരന്തം പ്രതീക്ഷിച്ചിരിക്കേണ്ട ഒരു ഭൂപ്രദേശമായി സ്വന്തം ശരീരത്തെ ഒരു സ്ത്രീക്കെങ്ങനെ കരുതാന്‍ കഴിയും? അങ്ങനെ ഭയപ്പെടേണ്ട സാധനത്തെ അവള്‍ക്കെങ്ങനെ വിശ്വസിക്കാനും സ്‌നേഹിക്കാനും കഴിയും? സ്വയം സ്‌നേഹിക്കാതെ, വിശ്വസിക്കാതെ അവള്‍ക്കെങ്ങനെ ഈ ലോകത്തിന്റെ ജീവന്റെ തുടര്‍ച്ച തുടര്‍ന്നുകൊ്യുുപോകാന്‍ കഴിയും? അതുകൊണ്ട് എല്ലാ നന്മകളും ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ. സ്ത്രീയുടെ ശരീരം ഒരു ലൈംഗികവസ്തുവായി ആക്രമിക്കപ്പെടുന്നവരെ സമൂഹം പരസ്യമായി ആയിരിക്കണം മാതൃകാപരമായി ശിക്ഷിക്കേണ്ടത്. എങ്കില്‍ മാത്രമേ കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹത്തിനു കഴിയൂ. സ്ത്രീകള്‍ക്കു ധൈര്യപൂര്‍വ്വം സമൂഹത്തിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ കഴിയൂ.