ചവിട്ടിമെതിക്കപ്പെടാത്ത വഴികളില്‍ - വില്ല്യം വേഡ്സ് വര്‍ത്ത്
ചവിട്ടിമെതിക്കപ്പെടാത്ത
വഴികളില്‍
അവള്‍ പാര്‍ത്തു
പ്രാവിന്‍ കൂട്ടങ്ങളുടെ അരികില്‍
ആരും അവളെ
സ്തുതിക്കാനുണ്ടായിരുന്നില്ല;
സ്നേഹിക്കാനും .
പൂപ്പല്‍ പിടിച്ച ശിലയിലെ
നീലരാശി പോലെയായിരുന്നു
അവളുടെ പാതി ദര്‍ശനം .
ആകാശത്തിലെ ഒറ്റ നക്ഷത്രം എന്ന പോലെ
അവള്‍ ഏകാകിയായ്
ജ്വലിച്ചു
ആരാലും അറിയപ്പെടാതെ
അവള്‍ ജനിച്ചു .
അവളുടെ മരണം
ചിലര്‍ മാത്രമറിഞ്ഞു.
ഞാനും അവളും തമ്മിലെ
വ്യത്യാസമെന്താണ് ?
അവള്‍ ഇപ്പോള്‍ കുഴിമാടത്തിലാണ്
എന്നതോ ?
പ്രാവിന്‍ കൂട്ടങ്ങളുടെ അരികില്‍
ആരും അവളെ
സ്തുതിക്കാനുണ്ടായിരുന്നില്ല;
സ്നേഹിക്കാനും .
പൂപ്പല്‍ പിടിച്ച ശിലയിലെ
നീലരാശി പോലെയായിരുന്നു
അവളുടെ പാതി ദര്‍ശനം .
ആകാശത്തിലെ ഒറ്റ നക്ഷത്രം എന്ന പോലെ
അവള്‍ ഏകാകിയായ്
ജ്വലിച്ചു
ആരാലും അറിയപ്പെടാതെ
അവള്‍ ജനിച്ചു .
അവളുടെ മരണം
ചിലര്‍ മാത്രമറിഞ്ഞു.
ഞാനും അവളും തമ്മിലെ
വ്യത്യാസമെന്താണ് ?
അവള്‍ ഇപ്പോള്‍ കുഴിമാടത്തിലാണ്
എന്നതോ ?
No comments:
Post a Comment
സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...