സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Thursday, 15 March 2012

ഉറൂബ് എന്ന ലോകസഞ്ചാരി

ഉറൂബ് എന്ന ലോകസഞ്ചാരി


ഉറൂബ് എന്ന ലോകസഞ്ചാരി യാത്ര ചെയ്യുകയല്ല. അന്വേഷിക്കുകയാണ്. സ്‌നേഹിക്കുകയാണ്. പ്രദേശങ്ങളെ, സംസ്‌കാരങ്ങളെ, ജനപഥങ്ങളെ, ചരിത്രത്തെ, ജീവിതരീതികളെ, മനുഷ്യബന്ധങ്ങളെ, രാഷ്ട്രീയത്തെ — എല്ലാം സ്‌നേഹിക്കുകയാണ്. എല്ലാറ്റിലുമുപരി സഞ്ചാരി സമകാലികതയുടെ അര്‍ത്ഥം അന്വേഷിക്കുന്നു. സഞ്ചരിച്ചുകൊണ്ട് അയാള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തവരുടെ ജീവിതം അന്വേഷിക്കുന്നു. ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. സഞ്ചാരിയെ ലോകം അറിയുന്നില്ല. അതുപോലെ സമകാലികരായ അതിപ്രശസ്തരുടെ ഇടയില്‍ ലോകം  ഉറൂബിനെ വേണ്ടത്ര അറിഞ്ഞില്ല.

ഉറൂബ്
ഉറൂബ്
ഉന്നത സംസ്‌കാരമുള്ള എഴുത്തുകാരനാണ് ഉറൂബ്. പരിഷ്‌കൃതിയുടെ കലയാണ് അദ്ദേഹത്തിന്റേത്. സഭ്യതയും ലോകപരിജ്ഞാനവും അതി ന്റെ മുഖമുദ്രകളാണ്. വലിയ ജ്ഞാനിയെപ്പോലെ സഹിഷ്ണുതയുള്ള കലാകാരനാണ് ഉറൂബ്. അദ്ദേഹത്തിന്റെ ലോകവീക്ഷണം ആത്മീയശ്രേഷ്ഠതയുടേതാണ്. അദ്ദേഹത്തിന്റെ ആഖ്യാനകല ആത്മീയമായ അച്ചടക്കത്തിന്റേതാണ്. അത് ഇഷ്ടവാക്കുകളാല്‍ നമ്മെ പ്രസാദിപ്പിക്കുന്ന വിവരണകല     യാണ്. മനുഷ്യനെ അവന്റെ ഭ്രാന്തുകള്‍ക്ക് കുറ്റപ്പെടുത്തിക്കൂട എന്നതാണ് ആ സാഹിത്യത്തിന്റെ സാംസ്‌കാരിക മുദ്രാവാക്യം. നോവലുകളിലും ചെറുകഥകളിലും നാടകങ്ങളിലും തിരക്കഥകളിലും ഉപന്യാസങ്ങളിലും ഇതാണ് കാണുന്നത്. അതു സ്വയം പ്രതിരോധിച്ചുകൊണ്ടു നില്‍ക്കുന്ന സാഹിത്യലോകമാണ്. തന്റേതു ഭാവിക്ക് അവകാശപ്പെട്ട കൃതികളാണെന്ന് ഉറൂബിന് നല്ല നിശ്ചയമുണ്ടായിരുന്നു.ഉറൂബ് വാസ്തവത്തില്‍ എന്താണ് കണ്ടത്? ഒരു വശത്ത് കാല്പനികതയുടെ മിഥ്യകള്‍. മറുവശത്ത് വ്യര്‍ത്ഥമായ സ്വപ്നങ്ങളെ നീക്കുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍. ഇതിനിടയിലെ യഥാര്‍ത്ഥമൂല്യം എന്താണ്? നോവല്‍ തന്നെ, നാടകംതന്നെ, സിനിമതന്നെ, ചിന്തകള്‍തന്നെ. ഇതായിരുന്നു    എഴുത്തുകാരനായ ഉറൂബിന്റെ കാഴ്ചപ്പാട്. ഏതു വലിയ എഴുത്തുകാരനും നേരിടുന്ന വെല്ലുവിളി അദ്ദേഹവും നേരിട്ടു. നിര്‍വ്യാജമായ അനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ അസാ              ദ്ധ്യത, അതിന്റെ സംഘര്‍ഷം — ഇതെല്ലാം അദ്ദേഹത്തിന് വെല്ലുവിളികളായിരുന്നു. ഇതാണ് ഉറൂബിന്റെ സാഹിത്യബോധം നേരിട്ട പ്രശ്‌നം. അത് എഴുത്തിന്റെ സത്യസന്ധത നേരിട്ട വെല്ലുവിളിയായിരുന്നു. ഉറൂബിന്റെ എഴുത്തു തോറ്റു പിന്മാറിയില്ല. പരാജയത്തിന്റെ മുമ്പിലെത്തി അതു വിജയം നേടിയെടുത്തു. അതിന്റെ ചരിത്രഗൗരവമുള്ള അടയാളങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഈ കൃതികളില്‍ ഏതു വലിയ കലാകാരനെയുംപോലെ ഉറൂബ് തൃഷ്ണ വര്‍ദ്ധിപ്പിച്ച് മനുഷ്യനെ വ്യസനിപ്പിക്കുന്ന ജീവിതത്തെ വിശകലനം ചെയ്യുകയാണ്. വിശകലനത്തിന്റെ ഉപകരണങ്ങള്‍ വസ്തുനിഷ്ഠതാവാദവും വികാരവിജ്ഞാനവാദവുമായിരുന്നു. ഇടയ്ക്കു ജ്ഞാനവാദികളുടേതായ ജീവിതകാരികകള്‍ അദ്ദേഹം ഗദ്യത്തില്‍ എഴുതിച്ചേര്‍ത്തു. അതിനാല്‍ സ്വര്‍ണ്ണമായി മാറ്റാന്‍ കഴിയുന്ന ഒരുപാടു പ്രയോഗങ്ങള്‍ ഇതില്‍ കടന്നുകൂടുകയും ചെയ്തു. ഇവിടെയുള്ളത് ലോകസഞ്ചാരിയുടെ ജ്ഞാനമാണ്.  ഈ ലോകസഞ്ചാരിയില്‍ ചരിത്രകാരനും സമൂഹശാസ്ത്രജ്ഞനും മനശ്ശാസ്ത്രജ്ഞനും ജീവിക്കുന്നു.
ഉറൂബ് എന്ന ലോകസഞ്ചാരി യാത്ര ചെയ്യുകയല്ല. അന്വേഷിക്കുകയാണ്. സ്‌നേഹിക്കുകയാണ്. പ്രദേശങ്ങളെ, സംസ്‌കാരങ്ങളെ, ജനപഥങ്ങളെ, ചരിത്രത്തെ, ജീവിതരീതികളെ, മനുഷ്യബന്ധങ്ങളെ, രാഷ്ട്രീയത്തെ — എല്ലാം സ്‌നേഹിക്കുകയാണ്. എല്ലാറ്റിലുമുപരി സഞ്ചാരി സമകാലികതയുടെ അര്‍ത്ഥം അന്വേഷിക്കുന്നു. സഞ്ചരിച്ചുകൊണ്ട് അയാള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തവരുടെ ജീവിതം അന്വേഷിക്കുന്നു. ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. സഞ്ചാരിയെ ലോകം അറിയുന്നില്ല. അതുപോലെ സമകാലികരായ അതിപ്രശസ്തരുടെ ഇടയില്‍ ലോകം  ഉറൂബിനെ വേണ്ടത്ര അറിഞ്ഞില്ല. സഞ്ചാരിക്ക് സ്വന്തം സ്ഥലമില്ല. അതുപോലെ മറ്റുള്ളവരുടെ പ്രശസ്തിക്കിടയില്‍ ഉറൂബിന് സ്ഥലം കുറവായി രുന്നു. സഞ്ചാരി നല്‍കുന്ന  ഗൂഢാര്‍ത്ഥസന്ദേശം കുറച്ചുപേര്‍ മാത്രം മനസ്സിലാക്കുന്നു. ഈ വിധി ഉറൂബിന്റെ സാഹിത്യത്തിനുമുണ്ടായിരുന്നു. ലോകം സഞ്ചാരിയെ തിരിച്ചറിയുന്നത് അയാളുടെ ശരീരത്തിലെ അടയാളങ്ങള്‍ വെച്ചുകൊണ്ടാണെന്ന് പ്രതീകപഠനങ്ങള്‍ പറയുന്നു. ഉറൂബിന്റെ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളായിരുന്നു. ഏറ്റവും വിവേകശാലികളായ വായനക്കാര്‍ക്ക് ഈ കൃതികള്‍ ശരിയായ അടയാളങ്ങള്‍തന്നെയായിരുന്നു. ചിലപ്പോള്‍ ഉറൂബ് സമുദ്രസഞ്ചാരിയെപ്പോലെയാണ്. യാത്രകളി         ലൂടെ സമുദ്രസഞ്ചാരി കടലുകളെ ബന്ധിപ്പിക്കുന്നു. കടലുകളെ കീഴടക്കുന്നു. കടലിനെ കീഴടക്കുക എന്നു പറഞ്ഞാല്‍ അബോധത്തെ കീഴടക്കുക എന്നാ ണ് അര്‍ത്ഥം. ഇതു നാം ‘ഉമ്മാച്ചു’ എന്ന നോവലില്‍ കാണുന്നുണ്ട്. നോവലുകളും കഥകളും വായിക്കുമ്പോള്‍ നീണ്ടുനീണ്ടു പോകുന്ന ലോകചിത്രങ്ങളിലൂടെ നാം കടന്നുപോകുന്നു. നീണ്ടുപോകുന്ന റെയില്‍പ്പാളങ്ങള്‍ എന്നത് ഉറൂബിന് ഇഷ്ടപ്പെട്ട ഒരു ചിത്രലേഖനമാണ്. അത് ഉറൂബിന്റെ  സാഹിത്യക്കാഴ്ചപ്പാടിന്റെ നാമാക്ഷരമാണ്. ഉറൂബിന് എഴുത്ത് ആച്ഛാദനം ചെയ്ത സഞ്ചാരമാണ്. സഞ്ചാരിയെപ്പോലെ ലോകത്തിന്റെ അനുഭവങ്ങളില്‍ ശ്വസിച്ച്, അതില്‍ വികാരംകൊണ്ട്, അതില്‍ ദുഃഖിച്ച്, അതില്‍ പ്രസാദിച്ച്, അതിനെക്കുറിച്ചെല്ലാം ചിന്തിച്ച് ഉറൂബ് എഴുതുകയായിരുന്നു. നമ്മുടെ കൈവ ശമിരിക്കുന്ന വാല്യങ്ങളില്‍ ഈ ആഖ്യാനധന്യതയാണ് കാണുന്നത്.
ഉറൂബ് സ്വതന്ത്രനിരീക്ഷകനായ സാഹിത്യകലാകാരനായിരുന്നു. അദ്ദേ ഹത്തിന്റെ കലയ്ക്ക് രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന് സംഘടനകളുടെ പിന്‍തുണയില്ലായിരുന്നു. അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം അദ്ദേഹത്തിന് തീവ്രമായ സര്‍ഗ്ഗാത്മകകാലമുണ്ടായിരുന്നു. ഇതു ള്ള എഴുത്തുകാരന് മറ്റൊന്നും ആവശ്യമില്ല. ഉറൂബിന്റെ സാഹിത്യത്തില്‍ എല്ലാം നാം കാണുകയാണ്. അതു കാഴ്ചയുടെ യാഥാര്‍ത്ഥ്യമാണ്. സ്വതന്ത്രനായിരുന്നതിനാല്‍ സാമൂഹികമായ ജീര്‍ണ്ണതയും അതിന്റെ കാരണങ്ങളും അദ്ദേഹം വിശാലമനസ്സോടെ നിരീക്ഷിച്ചു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളുടെ യാഥാര്‍ത്ഥ്യത്തെ വിമര്‍ശനത്തിന് ചോദ്യം ചെയ്യാനാവില്ല. ആ യാഥാര്‍ത്ഥ്യം തകഴിയുടെ യാഥാര്‍ത്ഥ്യത്തില്‍നിന്നും ബഷീറിന്റെ യാഥാര്‍ത്ഥ്യത്തില്‍നിന്നും വ്യത്യസ്തമാണ്. ഉറൂബിനും റിയാലിറ്റിയുടെ വ്യാപ്തിമണ്ഡലം ഒരു പ്രശ്‌നംതന്നെയായിരുന്നു. അതില്‍ അറിയപ്പെട്ട          ചരിത്രയാഥാര്‍ത്ഥ്യം മാത്രമല്ല മനശ്ശാസ്ത്രപരമായ യാഥാര്‍ത്ഥ്യവും ആത്മീയയാഥാര്‍ത്ഥ്യവും സാംസ്‌കാരികമായ പിരിമുറുക്കങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇതെല്ലാം പ്രശ്‌നരൂപങ്ങളായി അദ്ദേഹത്തെ അലട്ടിയിരുന്നു. തങ്ങളെ മുഴുവനായി ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ തലങ്ങളിലൂടെയും കടന്നുപോകുന്നു. അതു കഥാപാത്രസ്വഭാവാവിഷ്‌കാരമല്ലായിരുന്നു. വികാരങ്ങളുടെ ശരിയായ പ്രകൃതിയിലേക്കുള്ള നോട്ടമായിരുന്നു. ഉറൂബ് കഥാപാത്രങ്ങളെ മനുഷ്യരാക്കുക യായിരുന്നു. മാനവികതയുടെ വിധായകപൈതൃകത്തെ വിമര്‍ശനബുദ്ധിയോടെ സ്വാംശീകരിച്ചുകൊണ്ടാണ് ഉറൂബ് ഇത് നേടിയെടുത്തത്.
വസ്തുനിഷ്ഠലോകത്തിലെ നിലവിലുള്ള സാഹചര്യങ്ങളാണ് ഉറൂബിന്റെ സാഹിത്യത്തിലെ വ്യവഹാരവസ്തു. ഈ സാഹചര്യങ്ങളില്‍നിന്ന് ഉറൂബ് പുതിയ വസ്തു രൂപപ്പെടുത്തുന്നു. കല ഉറൂബിന് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമല്ല. യാഥാര്‍ത്ഥ്യത്തിന്റെ വികാസമാണ്. യാഥാര്‍ത്ഥ്യത്തില്‍  തന്റേതായ ആത്മനിഷ്ഠ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഉറൂബ് ഇത് നേടിയെടുത്തത്. ‘കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവലില്‍ ഉള്ളത് വസ്തുനിഷ്ഠ ലോകത്തിലെ സാഹചര്യങ്ങളാണ്. ചരിത്രസാഹചര്യങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ‘ആമിന’യില്‍ വര്‍ഗ്ഗീയസംഘട്ടനം അവതരിപ്പിക്കുന്നത്. ‘മിണ്ടാപ്പെണ്ണി’ല്‍ കുടുംബമൂല്യങ്ങള്‍ ശ്ലഥമാകുന്നതു വര്‍ണ്ണിക്കുമ്പോള്‍ ഉറൂബ് കേരളീയ സാഹചര്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കുകയായിരുന്നു. ഭൗതികയാഥാര്‍ത്ഥ്യങ്ങളുടെ സ്ഥലകാലലക്ഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ‘അമ്മിണി’യില്‍ ഉറൂബ് സ്ത്രീയുടെ മാനസികാപഗ്രഥനം നടത്തുന്നത്. മനുഷ്യന്റെ രൂപീകരണത്തില്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിനുള്ള ചരിത്രപദവി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ‘അണിയറ’യില്‍ ഉറൂബ് ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നത്. ഇതോടൊപ്പം ഉറൂബ് ചരിത്രത്തെ ആശ്രയിക്കാതെ നില്ക്കുന്ന മനുഷ്യബോധത്തിന്റെ ഉത്പാദകന്‍ കൂടിയാണ്. ഉറൂബിന്റെ ഏറ്റവും മികച്ച നോവലുകളില്‍ ഈ സ്വഭാവം കാണാം. ‘ഉമ്മാച്ചു’ എന്ന നോവലില്‍ ഇതു നാം കാണു ന്നു. ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലില്‍ ഇതു നാം കണ്ടറിയുന്നു. ‘അണിയറ’ വായിക്കുമ്പോഴും ഈ അനുഭവം ഉണ്ടാകുന്നു.കുടുംബത്തിന്റെ അങ്ങേയറ്റം സ്വാഭാവികമായ സാമൂഹികചരിത്രമാണ് ‘ഉമ്മാച്ചു’ എന്ന നോവല്‍. എന്നാല്‍ കഥാപാത്രങ്ങളുടെ മാനസികവിശകലനങ്ങള്‍ നോവലിസ്റ്റ് തെരഞ്ഞെടുത്ത സാമൂഹികമണ്ഡലങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്നു. മനുഷ്യബോധം ചരിത്രത്തില്‍നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. ദുരന്തനാടകങ്ങളില്‍ മാത്രം കാണുന്ന നിത്യമായ പ്രശ്‌നങ്ങള്‍ ഈ നോവലില്‍ സ്വയം കടന്നുവരികയും വികസിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങളെ ഉറൂബ് നോവലിന്റെ വ്യാപ്തിമണ്ഡലത്തിലേക്ക് കൊണ്ടുപോകുകയാണ്.
‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവല്‍ സമൂഹത്തിന്റെ കണ്ണാടിയല്ല. വ്യക്തി യും ചരിത്രവും തമ്മിലുള്ള നിഗൂഢമായ സംവാദത്തെയാണ് അത് ആവിഷ്‌കരിക്കുന്നത്. കലയും സമൂഹവും തമ്മിലുള്ള വിഷമം പിടിച്ച ബന്ധത്തിന് പരിഹാരം കാണുന്നതുപോലെയുള്ള എഴുത്തായിരുന്നു അത്. ചരിത്രഭൂതകാലം നോവലിന്റെ വിദൂരപശ്ചാത്തലമാണ്. അവിടെ ചരിത്രെത്ത പ്പറ്റിയുള്ള ആശയം മാറ്റൊലിയായി മുഴങ്ങുന്നു. ചരിത്രത്തെക്കുറിച്ചുള്ള അസ്വസ്ഥമായ ധ്യാനമായിരുന്നു അത്. ചരിത്രത്തെ സംബന്ധിക്കുന്ന ജനസ മ്മതി നേടിയ പാണ്ഡിത്യത്തെ അതു മറികടക്കുന്നു. ഉറൂബ് ചരിത്രത്തെ നിഗൂഹനം  ചെയ്യുന്ന ജീവിതസംഭവങ്ങള്‍ പറയുകയാണ്. ചരിത്രം ഇവിടെ ചരിത്രശാസ്ത്രമല്ലായിരുന്നു. എഴുത്തുകാരന്റെ ധൈഷണികപ്രചോദനമായിരുന്നു. അറിയപ്പെട്ട ചരിത്രവും ഭാവനചെയ്യപ്പെട്ട ചരിത്രവും ഇവിടെ കൂടിക്കലരുകയാണ്. സമുദ്രസദൃശമായ ചരിത്രത്തില്‍നിന്നും കുഴഞ്ഞുമറിഞ്ഞ സമകാലികതയില്‍നിന്നും രൂപപ്പെട്ട ഒരു സ്‌നേഹാദര്‍ശം സ്വാഭാവികമായിത്തന്നെ ഒരു വികാസത്തിലേക്ക് തുറക്കുന്നു. നല്ല മനുഷ്യബോധം നല്ല ചരിത്രബോധമായി മാറുന്നു. നമ്മള്‍ ആരായിരുന്നു? ആരാണ്? —എന്ന് വ്യക്തമാക്കിത്തരുന്ന ചരിത്രാനുഭവമാണിത്. ഇത് ചരിത്രപണ്ഡിതന്റെ നിരീക്ഷണലോകമല്ല, ലോകസഞ്ചാരിയായ ഒരു എഴുത്തുകാരന്റെ കാഴ്ചയാണ്.സ്ത്രീമനസ്സിന്റെ നിഗൂഢതയെക്കുറിച്ചുള്ള ഗവേഷണമാണ് ഉമ്മാച്ചു എന്ന നോവല്‍. ചുറ്റുപാടുകളുടെ സമ്മര്‍ദ്ദവും ഉമ്മാച്ചുവിന്റെ മാനസികലോകവും ഉറൂബ് ഒരുപോലെ തുറന്നു കാണിക്കുകയാണ്. ഈ സിദ്ധി മറ്റു നോവലുകളിലും കാണാം. അവിടെയെല്ലാം സ്‌നേഹത്തിന്റെ ഉദാരത                   യുണ്ട്. ‘പടച്ചോന്‍ തന്ന ഖല്‍ബി’നെക്കുറിച്ച് ഉമ്മാച്ചു പറയുന്നുണ്ട്. അതിന്റെ വിശദീകരണമാണ് ഉറൂബിന്റെ മനുഷ്യദര്‍ശനം.
പ്രശ്‌നരൂപത്തിലുള്ള സാമൂഹികസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്യാനുള്ള ഉറൂബിന്റെ

ഉറൂബിന്റെ കൃതികള്‍
ഉറൂബിന്റെ കൃതികള്‍
ജ്ഞാനസിദ്ധി നാടകങ്ങളിലുംകാണാം. ഉറൂബിന് നാടകം ഒരു പ്രശ്‌നത്തിന്റെ ദൃഷ്ടാന്തവേദിയായിരുന്നു. ആദര്‍ശാത്മകമിഥ്യകളെ ഒഴിവാക്കുന്ന നാടകവേദിയാണത്. സമകാലികപ്രേക്ഷകരെ ലക്ഷ്യംവച്ചിരുന്ന നാടകവേദിയായിരുന്നു അത്. മറ്റൊരു തലത്തില്‍ അത് മാനുഷികകാര്യങ്ങളുടെ നേര്‍ക്കുപിടിച്ച കാമ്‌റാ ആയിരുന്നു. വേദിക്കു വെളിയിലേക്ക് പോകാവുന്ന രംഗങ്ങളും അതിലുണ്ടായിരുന്നു. വാതില്‍പ്പുറക്കാഴ്ചകളിലേക്ക് സൂചന നല്‍കുന്ന രംഗങ്ങളും  സംഭാഷണങ്ങളും ആ നാടകങ്ങളിലുണ്ടായിരുന്നു. അതില്‍നിന്ന് തിരക്കഥകളിലേക്കുള്ള സഞ്ചാരം വളരെ എളുപ്പമായിരുന്നു. ഉറൂബ് ഈ ലോകെൈത്ത മനസ്സിലാക്കുന്നു. ഈ ലോകത്തെ നോവലാ ക്കുന്നു. കഥകളാക്കുന്നു. നാടകമാക്കുന്നു. ചലച്ചിത്രമാക്കുന്നു. ലോകത്തെക്കുറിച്ചുള്ള ചിന്തകളെ ഉപന്യാസമാക്കുന്നു. അത് വിശാലമായൊരു സാഹി ത്യലോകസൃഷ്ടിയായിരുന്നു. ഇത് സമഗ്രമായൊരു ലോകദര്‍ശനത്തിന്റെ സാധര്‍മ്മ്യമാണ്. ലോകജ്ഞാനത്തിന്റെ വൈകാരികമായ സ്ഫടികനിര്‍മ്മിതിയാണത്. അത് സ്ഫടികസിദ്ധിയുടെ കലയാണ്. മന്ത്രത്താല്‍ ശുദ്ധിചെയ്ത ഒരു സ്ഫടികം ശരീരത്തിലണിഞ്ഞാല്‍ ഈശ്വരപ്രസാദമുള്ള ഒരാള്‍ ക്ക് അദൃശ്യനാകാന്‍ കഴിയുന്നു. അയാള്‍ക്ക് അടച്ചിട്ട വാതിലിനപ്പുറം കടക്കാന്‍ കഴിയുന്നു. പ്രവേശിക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ എത്താന്‍ കഴിയുന്നു. അറിയാനോ പ്രവേശിക്കാനോ വിഷമമായ ലോകകാര്യങ്ങളില്‍ എത്താന്‍ കഴിയുന്നു. ഇത്തരമൊരു സ്ഫടികസിദ്ധി ഉറൂബിന്റെ കലാപ്രതി ഭയ്ക്കുണ്ടായിരുന്നു. അതിനാല്‍ ഭൂതകാലമനസ്സിലേക്കും വര്‍ത്തമാനകാലമനസ്സിലേക്കും വ്യക്തിമനസ്സിലേക്കും വികാരങ്ങളുടെ നിഗൂഢമായ വഴികളിലേക്കും പ്രവേശിക്കാന്‍ ഉറൂബിന്റെ കലാപ്രതിഭയ്ക്ക് കഴിഞ്ഞു. ഈ സ്ഫടികസിദ്ധി ഈ മൂന്നു വാല്യങ്ങളിലും പ്രതിഫലിക്കുന്നു. ഇപ്പോഴും ഈ കൃതികള്‍ വിവേകശാലികളായ വായനക്കാര്‍ക്ക് പുതുതായി നിര്‍മ്മിച്ച വിശാലസാഹിത്യമാണ്.
ഉറൂബിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം ഇപ്പോള്‍ ഡി സിബുക്‌സിലൂടെ സഹൃദയ സമക്ഷം എത്തിയിരിക്കുന്നു. രണ്ട് വാള്യങ്ങളിലായി 2400ഓളം പേജുകളുള്ള സമാഹാരത്തിന്റെ മുഖവില1100 രൂപയാണ്. വായനക്കാരുടെ അഭ്യര്‍ഥനയെ മുന്‍നിര്‍ത്തി ഏപ്രില്‍ 30വരെ 875/- രൂപയ്ക്ക് പുസ്തകം ലഭിക്കും.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...