സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Monday, 12 March 2012

ശെല്‍വരാജും ജോര്‍ജും നിരന്തരം വിളിച്ചതിനു തെളിവ്

ശെല്‍വരാജും ജോര്‍ജും നിരന്തരം വിളിച്ചതിനു തെളിവ്


രാജിവയ്ക്കുന്നതിനു മുന്‍പ് ആര്‍ ശെല്‍വരാജും പി സി ജോര്‍ജും മൊബൈല്‍ഫോണില്‍ സംസാരിച്ചതായി തെളിവുകള്‍ പുറത്തുവന്നു. ഇരുവരുടെയും മൊബൈല്‍ഫോണില്‍ നിന്നും സംസാരിച്ചതിന്റെ സമയവും ദൈര്‍ഘ്യവുമടക്കമുള്ള തെളിവുകള്‍ തിങ്കളാഴ്ച വൈകിട്ട് വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. ഇതോടെ ശെല്‍വരാജും പി സി ജോര്‍ജും തമ്മില്‍ ധാരണയുണ്ടാക്കി കുതന്ത്രങ്ങളിലൂടെ അട്ടിമറിനടത്തുകയാണെന്ന് തെളിഞ്ഞു. യുഡിഎഫ് പണമിടപാടിലിലൂടെ ശെല്‍വരാജിനെ രാജിവയ്പ്പിക്കുകയായിരുന്നവെന്ന് വ്യക്തമായി. രാജിക്കു മുന്‍പ് നിരന്തരമായി പി സി ജോര്‍ജും ശെല്‍വരാജും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. രാജിവെച്ചതിന്റെ തലേദിവസം രാത്രി പന്ത്രണ്ടിനും രണ്ടു തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. പി സി ജോര്‍ജ് ശെല്‍വരാജിന്റെ ഫോണിലേക്കും പി എ രഘുവിന്റെ മോബൈല്‍ഫോണിലേക്കും നിരവധി തവണ വിളിച്ചതിന്റെ രേഖ പുറത്തുവന്നു.

സാമ്പത്തിക ഇടപാട് നടത്തി രാജിവെച്ച് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനായി കുതിരക്കച്ചവടം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ പി സി ജോര്‍ജ് ഇടനിലക്കാരനായി നിന്ന് രാജിക്ക് കളമൊരുക്കുകയായിരുന്നു എന്ന എല്‍ഡിഎഫിന്റെ ഇതോടെ വാദം ഉറച്ചു. ശെല്‍വരാജ് രാജിവെക്കുന്ന കാര്യം പി സി ജോര്‍ജിന് നേരത്തെ അറിയാമായിരുന്നു. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി രാജിസമയം വരെ തീരുമാനിച്ചു. പി സി ജോര്‍ജും ശെല്‍വരാജും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ കേരളം കണ്ട രാഷ്ട്രീയമര്യാദയില്ലാത്ത കുതിരക്കച്ചവടം മറച്ചുവെക്കാനാവാത്ത രീതിയില്‍ തെളിഞ്ഞു

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...