മഴപെയ്യുകതന്നെ ചെയ്യും; നനയാതിരിക്കാന്‍ കുടപിടിക്കുക
‘പെണ്‍കുട്ടികള്‍ക്ക് ബ്ലാക്ക്ക്യാറ്റ സംരക്ഷണം കൊടുക്കപ്പെടും’ ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രത്താളുകളില്‍ വരാന്‍ അധികം താമസ്സമില്ല. സംരക്ഷണമില്ലാതെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതായിരിക്കുന്നു. ഏറ്റവും ഭീകരമായ അവസ്ഥ ഇന്ത്യന്‍ റെയില്‍വേയിലാണ്. വേലിതന്നെ വിളവു തിന്നുന്നു. രാജധാനി എക്‌സ്പ്രസ്സില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ടി ടി ഇയെ അറസ്റ്റു ചെയ്ത വാര്‍ത്ത ഇന്നലെ പുറത്തു വന്നു. ജയഗീത പ്രതികരിച്ചപ്പോള്‍ വാദി പ്രതിയാകുന്നതും നമ്മള്‍ കണ്ടു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെപ്പോലെ വികൃതമായ മനസ്സുള്ള മലയാളിപുരുഷ സമൂഹത്തോട് ‘സഹജീവനം’ എന്ന പുസ്തകത്തിലൂടെ കലഹിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകയും അധ്യാപികയുമായ റോസി തമ്പി. പുസ്തകത്തിലെ ഒരു ലേഖനത്തില്‍നിന്നും:
പൊതുവില്‍ ഒരു ധാരണയുണ്ടായിരുന്നു. കണ്ടാല്‍ തടിച്ച ശരീരവും ഭീകരതയും തോന്നുന്നവരെ സ്ത്രീകള്‍ പേടിച്ചാല്‍ മതിയെന്ന്. ഗോവിന്ദച്ചാമിയെപ്പോലുള്ള കൃശഗാത്രനായ ഒരു വികലാംഗനെ ഒരു പെണ്‍കുട്ടി എന്തിനു പേടിക്കണം? എന്റെ ക്ലാസ്സിലെ കുട്ടികള്‍ ചോദിക്കുന്നു: ”ഞങ്ങള്‍ ഇനി ആരെ വിശ്വസിക്കും. ഞങ്ങള്‍ എങ്ങനെ ഞങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോടു പ്രതികരിക്കും. പ്രതികരിച്ചാല്‍ ഞങ്ങള്‍ക്കു നഷ്ടമാകുക ഞങ്ങളുടെ ജീവന്‍തന്നെയല്ലേ?” എന്താണ് ഞാന്‍ അവരോട് മറുപടി പറയുക. നിങ്ങള്‍ ഒരു മൂര്‍ച്ചയുള്ള ആയുധം കൊണ്ടുനടക്കൂ. നിങ്ങള്‍ക്കു നേരേ വരുന്നവനെ സംശയം തോന്നിയാല്‍ വെട്ടിയോ കുത്തിയോ കൊല്ലൂ. എന്നിട്ട് നിങ്ങള്‍ രക്ഷപ്പെടൂ എന്നോ. വയ്യ! ഒരു ജീവനെ സ്വന്തം ഉദരത്തില്‍ കൊണ്ടുനടന്ന് പെറ്റുവളര്‍ത്തിയ ഒരമ്മയ്ക്കും അതു തങ്ങളുടെ പെണ്‍മക്കളോടു പറഞ്ഞു കൊടുക്കാനാവില്ല. പിന്നെ എന്തു ചെയ്യും? നിങ്ങള്‍ എവിടെയും പോക്യു. അമ്മയുടെ അരികില്‍ ഇരുന്നോളൂ എന്നോ? അതിനാണോ ഇക്കാലമത്രയും സ്ത്രീകള്‍ സഹിച്ചുകൊണ്ടു പൊരുതിയത്. ഇനി അങ്ങനെയായിരുന്നാലും സ്വയം രക്ഷിക്കാനും തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാനാവുമെന്നും ഏതമ്മയ്ക്കാണ് ഈ സമൂഹത്തില്‍ വിശ്വസിക്കാനാവുക.
റെയില്‍വേയും സംസ്ഥാനഭരണകൂടവും അതിന്റെ സുരക്ഷ ഉറപ്പാക്കുകതന്നെ വേണം. അത് സ്ത്രീക്കു മാത്രമല്ല. ഏതൊരു മനുഷ്യനും അന്തസ്സായി ജീവിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം മാത്രമാണ്. ഇത് നടപ്പാക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടു. അതുപോലെതന്നെ കുറ്റവാളികളാണ് ”രക്ഷിക്കണേ” എന്ന നിലവിളി കേട്ടിട്ട് ഒന്നുനോക്കാന്‍പോലും തയ്യാറാകാതിരുന്ന സഹയാത്രികരും. വനിതാകമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ പുരുഷന്മാരെ തടയാന്‍ ശ്രമിച്ചതിന് ട്രെയിനില്‍നിന്നു തള്ളിയിട്ട് കന്യാസ്ത്രീക്ക് കൈയും കാലും നഷ്ടപ്പെട്ട സംഭവത്തെത്തുടര്‍ന്ന് വനിതാകോച്ചുകളില്‍ സുരക്ഷിതയാത്രയൊരുക്കാന്‍ 2003-ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത് റെയില്‍വേ പാലിച്ചിരുന്നെങ്കില്‍ ഈ ദാരുണമരണം ഒഴിവാകുമായിരുന്നു. അതുണ്ടായില്ല. ഇപ്പോഴും അടിയന്തരയോഗംകൂടി റെയില്‍വേ ചില തീരുമാനങ്ങളിലെത്തി. വനിതാകമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല വേണമെങ്കില്‍ ഗാര്‍ഡിനൊപ്പം യാത്രചെയ്യാം. അല്ലെങ്കില്‍ ഗാര്‍ഡിന്റെ സഹായത്തോടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്കു മാറാം.
അര്‍ത്ഥമിതാണ്: മഴ പെയ്യുകതന്നെ ചെയ്യും നിങ്ങള്‍ കുടപിടിച്ചു കൊള്ളുക. സ്ത്രീയുടെ ശരീരത്തിനെതിരേയുള്ള പുരുഷന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെങ്കില്‍ ഈ ചെറുപരിഹാരങ്ങളൊന്നും പോര. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുംകൂടി കാണിച്ചുകൊടുക്കണമെന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഞാനും പഠിപ്പിക്കുന്നത്. എന്നാല്‍ പെണ്‍ശരീരത്തിനുനേരേയുള്ള പുരുഷന്റെ ഈ കടന്നുകയറ്റം ഇനിയും അനുവദിക്കാനാവില്ല. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശം അനുവദിക്കപ്പെടേണ്ടതു്യു്. അതുകൊണ്ടുതന്നെ ഇത്തരം തെറ്റുചെയ്യുന്നവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. അവരെ പരസ്യമായി, ഏറ്റവും മാതൃകാപരമായി ശിക്ഷിക്കേണ്ടതു്യു്. ക്ലാസ്സില്‍ സങ്കടത്തോടെ ഒരു കുട്ടി പറഞ്ഞു: ”അയാളെ ഞങ്ങള്‍ക്കു വിട്ടു തരൂ, ഞങ്ങള്‍ ആ പിശാചിനെ കല്ലെറിഞ്ഞുകൊല്ലട്ടെ.” സ്ത്രീയുടെ ശരീരം ആക്രമിക്കപ്പെടുക എന്ന ഏറ്റവും കഠിനവും പുരുഷാധിപത്യപരവുമായ കുറ്റത്തിന് സ്ത്രീക്ക് വിധിക്കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണിത്. കാരണം മനുഷ്യസമൂഹത്തിന്റെ ആരംഭംമുതല്‍ അവളീ ചൂഷണം അനുഭവിച്ചുതുടങ്ങിയതാണ്. ഇനിയും അതു തുടര്‍ന്നുകൂടാ. സ്ത്രീകള്‍ മാത്രമല്ല പെണ്‍മക്കളുള്ള അച്ഛന്മാരും പെങ്ങന്മാരുള്ള ആങ്ങളമാരും ഇതുതന്നെ പറയും. ആണുങ്ങള്‍ക്ക് ഇതില്‍പരം എന്ത് അപമാനമാണ് സഹിക്കാനുള്ളത്. അവരുടെ സങ്കടം ആരു കേള്‍ക്കും. അതുകൊ്യു് ഇത് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. പുരുഷന്മാരുടേതുകൂടിയാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യമാണ്.
ഇനി ഒട്ടും സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരു്യുെങ്കില്‍ (ഉണ്ടെന്നാണത്രെ ശാസ്ത്രം പറയുന്നത്)
അവര്‍ക്കുവേ്യുി സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണം ചെലവഴിച്ചു നമുക്കിപ്പോള്‍ പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ ഉള്ളതുപോലെ പൊതുസ്ഥലങ്ങളില്‍ ഒരു കൂടുപണിത് അതില്‍ ഒരു സ്ത്രീയുടെ ആകൃതിയുള്ള യന്ത്രപ്പാവകളെ സ്ഥാപിച്ചുകൊടുക്കുക. പണ്ടത്തെ പൊതുകക്കൂസുകളില്‍ എഴുതിയും വരച്ചും കാമം തീര്‍ത്തിരുന്നതുപോലെ തീരെ നിവൃത്തിയില്ലാത്തവര്‍ അവിടെ പോയി ശാന്തിനേടട്ടെ. (നാടൊട്ടുക്ക് ആനന്ദഭവനങ്ങള്‍ വേണം എന്നു വാദിച്ചവരു്യു്. അങ്ങനെ ശരീരം വില്പനയ്ക്കു വെക്കുന്ന സ്ത്രീപരുഷന്മാരുണ്ടാകുന്നത് ഏതായാലും ഒരു സംസ്‌കാരസമ്പന്നമായ സമൂഹത്തിന്റെ ലക്ഷണമല്ല. മനുഷ്യന്‍ ശരീരം മാത്രമല്ല എന്നതാണ് മനുഷ്യരായിരിക്കെ നമുക്ക് സ്വയം അഭിമാനിക്കാനുള്ള കാരണം.) ഇപ്പോഴെങ്കിലും സമൂഹമനസ്സാക്ഷി ഇങ്ങനെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മറ്റൊരു ഇരയെ കിട്ടിയാല്‍ മാധ്യമങ്ങള്‍ അതിനു പിറകെയോടും. അതോടെ പൊതുസമൂഹം സൗമ്യയുടെ മരണം മറക്കും. പിന്നെ സ്വന്തം വീട്ടുകാരുടെ മാത്രം ദുഃഖമാകും സൗമ്യ. അടുത്തൊരു പെണ്‍കുട്ടിക്ക് ഇതിലും ദാരുണമായ അന്ത്യം സംഭവിക്കുമ്പോഴാണ് പിന്നെ സമൂഹത്തിന്റെ ഓര്‍മ്മ ഇവിടേക്കെത്തുക. അതിനിടവരാതിരിക്കാന്‍ സമൂഹത്തിനുമുന്നില്‍ മാതൃകാപരമായി പ്രതി ശിക്ഷിക്കപ്പെടണം. അതു കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന ഒരു പുരുഷനും പിന്നീട് ഒരു സ്ത്രീയെയും ‘പീഡിപ്പിക്കരുത്’. ‘പീഡിപ്പിക്കുക’ എന്ന വാക്കുതന്നെ മലയാളിക്ക്, പുരുഷന്‍ സ്ത്രീയെ ലൈംഗികമായി അവളുടെ സമ്മതം കൂടാതെ ഉപയോഗിക്കുന്നതിനുള്ള വിളിപ്പേരായി മാറി. സമൂഹത്തിന്റെ ആ മാനസികാവസ്ഥയാണ് മാറേ്യുത്. സൗമ്യയുടെ രക്തസാക്ഷിത്വം അതിനുനിമിത്തമായെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
നിയമം അതിന്റെ സുരക്ഷ അഥവാ പരിരക്ഷ എല്ലാ ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം മാത്രമാണ്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഒരാള്‍ക്ക് അവകാശമുള്ളതുപോലെ മറ്റൊരാളുടെ സ്വന്തം ജീവനും സ്വയം സംരക്ഷിക്കുന്നതും ഒരാളുടെ അവകാശമായി പോലീസ് നിയമം ഭേദഗതി ചെയ്തതും നിയമം കൂടുതല്‍കൂടുതല്‍ മനുഷ്യര്‍ക്കുവേണ്ടിയാകുന്നതിന്റെ അടയാളമാണ്. എന്നാലും സമൂഹത്തിന്റെ ഉറച്ചുപോയ ധാരണയുണ്ടല്ലോ. അത് ഇപ്പോഴും പഴയ ജോസ്പ്രകാശ് സിനിമയുടെ വില്ലനായക സങ്കല്പത്തില്‍ത്തന്നെയാണ്. ഗോവിന്ദച്ചാമിയും അതുതന്നെ പറഞ്ഞു. ലഹരി, പണം, പെണ്ണ്. ഇത് മൂന്നുമാണ്
തനിക്ക് പ്രിയം എന്ന്. ഈ പ്രിയം ഒരാളുടെ തെരഞ്ഞെടുപ്പു മാത്രമല്ല അത് സമൂഹം പുരുഷനെ നിര്‍മ്മിച്ച രീതികൂടിയാണ്. ഇതിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമു്യു്. അത് മാറ്റിയെടുക്കുക എന്നതാണ് നമുക്ക് ഇനി ചെയ്യാനുള്ളത്. നമ്മുടെ പെണ്‍മക്കള്‍ക്കുവേ്യുി അതു ചെയ്‌തേ പറ്റൂ. ആണുങ്ങളുടെ അന്തസ്സ് വീ്യുെടുക്കാനും അതുമാത്രമേ പരിഹാരമുള്ളൂ.
തനിക്ക് പ്രിയം എന്ന്. ഈ പ്രിയം ഒരാളുടെ തെരഞ്ഞെടുപ്പു മാത്രമല്ല അത് സമൂഹം പുരുഷനെ നിര്‍മ്മിച്ച രീതികൂടിയാണ്. ഇതിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമു്യു്. അത് മാറ്റിയെടുക്കുക എന്നതാണ് നമുക്ക് ഇനി ചെയ്യാനുള്ളത്. നമ്മുടെ പെണ്‍മക്കള്‍ക്കുവേ്യുി അതു ചെയ്‌തേ പറ്റൂ. ആണുങ്ങളുടെ അന്തസ്സ് വീ്യുെടുക്കാനും അതുമാത്രമേ പരിഹാരമുള്ളൂ.മകള്‍ അച്ഛനെ കാണുമ്പോള്‍പോലും ഭയപ്പെടുന്ന കാലം അകലെയാകില്ല. അതുകൊ്യു് മഴപെയ്യുകതന്നെ ചെയ്യും നനയാതിരിക്കാന്‍ കുടപിടിക്കുക എന്ന് ഉപദേശിച്ചാല്‍ പോര. കാരണം അവള്‍ സ്‌കൂളില്‍ പോകുന്ന ഓട്ടോറിക്ഷക്കാരനെ പേടിക്കണം. ക്ലാസ്സിലെ ആണ്‍കുട്ടികളെയും അധ്യാപകനെയും പേടിക്കണം. എന്തിന് എപ്പോഴും ദുരന്തം പ്രതീക്ഷിച്ചിരിക്കേണ്ട ഒരു ഭൂപ്രദേശമായി സ്വന്തം ശരീരത്തെ ഒരു സ്ത്രീക്കെങ്ങനെ കരുതാന്‍ കഴിയും? അങ്ങനെ ഭയപ്പെടേണ്ട സാധനത്തെ അവള്‍ക്കെങ്ങനെ വിശ്വസിക്കാനും സ്‌നേഹിക്കാനും കഴിയും? സ്വയം സ്‌നേഹിക്കാതെ, വിശ്വസിക്കാതെ അവള്‍ക്കെങ്ങനെ ഈ ലോകത്തിന്റെ ജീവന്റെ തുടര്‍ച്ച തുടര്‍ന്നുകൊ്യുുപോകാന്‍ കഴിയും? അതുകൊണ്ട് എല്ലാ നന്മകളും ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ. സ്ത്രീയുടെ ശരീരം ഒരു ലൈംഗികവസ്തുവായി ആക്രമിക്കപ്പെടുന്നവരെ സമൂഹം പരസ്യമായി ആയിരിക്കണം മാതൃകാപരമായി ശിക്ഷിക്കേണ്ടത്. എങ്കില്‍ മാത്രമേ കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹത്തിനു കഴിയൂ. സ്ത്രീകള്‍ക്കു ധൈര്യപൂര്‍വ്വം സമൂഹത്തിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ കഴിയൂ.


No comments:
Post a Comment
സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...