എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം സ: ശരവണനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു.
രാമങ്കേരി: എസ് എഫ് ഐ മുന്‍ കോട്ടയം ജില്ലാ കമ്മറ്റി അംഗവും ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ പ്രസിഡന്റും ആയിരുന്ന സ: ശരവണനെ രാമങ്കരിയില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു. വീട്ടിലേക്കു പോകുന്ന വഴിയില്‍ വെച്ച് സംഘം ചേര്‍ന്നെത്തിയ ആര്‍ എസ് എസ് ഗുണ്ടകള്‍ ശരവണനെ ആക്രമിക്കുകയായിരുന്നു. മര്‍ദിച്ച്അവശനാക്കിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്നും കാറില്‍ കയറി രക്ഷപെട്ടു. തലയുടെ പിന്‍ ഭാഗത്തും തോളിലും കൈകളിലും കാലിലും സാരമായ മുരിവുകളുള്ള ശരവണനെ കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ് .

No comments:
Post a Comment
സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...